Image

'പെണ്‍കുട്ടികളും ബിയര്‍ കഴിക്കുന്നത്‌ ഭയപ്പെടുത്തുന്നുവെന്ന്‌ ഗോവ മുഖ്യമന്ത്രി

Published on 10 February, 2018
'പെണ്‍കുട്ടികളും ബിയര്‍ കഴിക്കുന്നത്‌ ഭയപ്പെടുത്തുന്നുവെന്ന്‌ ഗോവ മുഖ്യമന്ത്രി

പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം തന്നെ ഭയപ്പെടുത്തുന്നുവെന്ന്‌ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. നിയമസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത്‌ പാര്‍ലമെന്റില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .

'പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക്‌ ഭയം തോന്നുകയാണ്‌. ക്ഷമയുടെ അതിരുകളൊക്കെ അവര്‍ ലംഘിച്ചു കഴിഞ്ഞു. എല്ലാവരേയും കുറിച്ചല്ല ഞാന്‍ പറയുന്നത്‌. പരീക്കര്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന്‌ ഉപയോഗം വര്‍ദ്ധിച്ച്‌ വരുന്നതായി മുന്‍പ്‌ പരീക്കര്‍ സൂചിപ്പിച്ചിരുന്നു. മയക്കുമരുന്ന ശൃംഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ പൂര്‍ണമായി ഇല്ലാതാകുമെന്ന വിശ്വാസമൊന്നും തനിക്കില്ലെന്നും പരീഖര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക