Image

എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പോലീസുകാരന്‍ അറസ്റ്റില്‍

Published on 10 February, 2018
എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ  പോലീസുകാരന്‍ അറസ്റ്റില്‍


ശ്രീനഗര്‍: എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ജമ്മു കശ്‌മീരിലെ കത്വ ജില്ലയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ്‌ ഹീര നഗര്‍ പോലീസ്‌ സ്‌റ്റേഷനിലെ എസ്‌പിഒ ദീപക്‌ ഖുജാരിയയെ െ്രെകംബ്രാഞ്ച്‌ അറസ്റ്റു ചെയ്‌തത്‌.

ഇക്കഴിഞ്ഞ ജനുവരി പത്തിനാണ്‌ കുതിരകളെ മേയ്‌ക്കാനായി കൊണ്ടു പോയ ശേഷം വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടിയെ കാണാതായത്‌. ഏഴുദിവസങ്ങള്‍ക്കുശേഷം ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം രസ്സാന വനത്തില്‍ കണ്ടെത്തി.

 കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം കശ്‌മീര്‍ നിയമസഭയില്‍ നിരന്തരം ബഹളമുണ്ടാക്കിയതോടെ ജനുവരി 23 ന്‌ മെഹ്‌ബൂബ മുഫ്‌തി സര്‍ക്കാര്‍ അന്വേഷണത്തിന്‌ ഉത്തരവിടുകയും െ്രെകംബ്രാഞ്ചിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തു.

ദീപക്‌ ഖുജാരിയയെ അറസ്റ്റു ചെയ്‌ത വിവരം െ്രെകംബ്രാഞ്ച്‌ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അലോക്‌ പുരിയാണ്‌ സ്ഥിരീകരിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു പതിനഞ്ചു വയസുകാരനും പിടിയിലായിട്ടുണ്ട്‌. ഖുജാരിയയും പതിനഞ്ചുകാരനും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ ഒരാഴ്‌ചയോളം തടങ്കലിലാക്കി മാനഭംഗപ്പെടുത്തിയെന്നാണ്‌ െ്രെകംബ്രാഞ്ച്‌ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌.

കുട്ടിയെ കാണാനില്ലെന്ന  അന്വേഷണത്തിന്‌ ഖുജാരിയയും മുന്നിലുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക