Image

ചിത്താരി കുന്നുമ്മല്‍ അബ്ദുറഹ്മാന്‍ നിര്യാതനായി

ആലൂര്‍ ടി എ മഹ്മൂദ് ഹാജി, ദുബായ്‌ Published on 10 February, 2018
ചിത്താരി കുന്നുമ്മല്‍ അബ്ദുറഹ്മാന്‍ നിര്യാതനായി
കാഞ്ഞങ്ങാട്: നീര്‍ഘ കാലം സൗത്ത് ചിത്താരിയില്‍  ഹോട്ടല്‍ നടത്തിയിരുന്ന സൗത്ത് ചിത്താരിയിലെ പ്രമുഖനും കുന്നുമ്മല്‍ തറവാട്ടിലെ കാരണവരുമായിരുന്ന വാണിയംപാറ റോഡിലെ കുന്നുമ്മല്‍ അബ്ദുല്‍ റഹ്മാന്‍ ( അന്തുമായിച്ച 85 വയസ്സ് ) ഇന്ന്  (ശനിയാഴ്ച) രാവിലെ നിര്യാതനായി.

അതിഞ്ഞാല്‍ മണ്ടിയന്‍ വീട്ടില്‍ ഹസ്സന്‍ കുട്ടിയുടെ മകള്‍ പരേതയായ കുന്നുമ്മല്‍ ആയിശയാണ്  ഭാര്യ.

കുന്നുമ്മല്‍ മോയിതീന്‍ കുട്ടി, കുന്നുമ്മല്‍ മമ്മുഞ്ഞി, എന്നിവര്‍ സഹോദരങ്ങള്‍.

മാപ്പിള പാട്ടുഗായകന്‍ ഹസ്സന്‍ ചിത്താരി (ഷാര്‍ജ), മുഹമ്മദ് കുഞ്ഞി

(ശ്രീലങ്ക), അശ്രഫ്, (ഷാര്‍ജ),ബശീര്‍ (ഷാര്‍ജ), ഹാരിസ്(ഫോട്ടോഗ്രാഫര്‍), മജീദ്, ഉസൈന്‍, മറിയം,സുമയ്യ, എന്നിവര്‍ മക്കളാണ്.

നബീസ,മാജിദ,റുഖ്‌സാന,ആമിന, ആയിശ,തസ്‌ലീമ എന്നിവര്‍ മരുമക്കള്‍.

ബി.കെ. അബദുല്‍റഹ്മാന്‍, ബശീര്‍ അതിഞ്ഞാല്‍ ( ജാമാതാക്കള്‍ )

മയ്യത്ത് ഇന്ന് വൈകുന്നേരം സൗത്ത് ചിത്താരി ഹൈദറൂസ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.

 

 

വാര്‍ത്തയുടെ നിജസ്ഥിതിക്കായി

മരണ വീട്ടിലെ നമ്പര്‍ 04672266620

9447314373 (ഹാരിസ് മകന്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക