Image

സീറോ മലബാര്‍ സഭാ ഭൂമി വിവാദം; ആരോപണവിധേയരായ വൈദികര്‍ക്ക്‌ സ്ഥലം മാറ്റം

Published on 10 February, 2018
സീറോ മലബാര്‍ സഭാ ഭൂമി വിവാദം; ആരോപണവിധേയരായ വൈദികര്‍ക്ക്‌ സ്ഥലം മാറ്റം

എറണാകുളം: സീറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ ആരോപണ വിധേയരായ വൈദികര്‍ക്ക്‌ സ്ഥലം മാറ്റം. കര്‍ദ്ദിനാള്‍ ഹൗസില്‍ നിന്ന്‌ കൊച്ചിയിലേ പള്ളിയിലേക്കാണ്‌ സ്ഥലം മാറ്റം. കര്‍ദ്ദിനാളിന്‌ പിഴവ്‌ പറ്റിയെന്ന്‌ കണ്ടെത്തിയ സമിതി ചെയര്‍മാനെയും സ്ഥലം മാറ്റിയിട്ടുണ്ട്‌.

സാമ്പത്തിക വിഭാഗം ചുമതലയുള്ള ഫാദര്‍ ജോഷി പുതുവയെയും മാറ്റി. ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‌ വിശ്രമ ജീവിതവും നിര്‍ദ്ദേശിച്ചു.

ബിഷപ്പ്‌ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അതിരൂപത അഡ്‌മിനിസ്‌ട്രേറ്ററാകും. അതിരൂപതയുടെ സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങി കടബാധ്യത തീര്‍ക്കാനാണ്‌ ബിഷപ്പ്‌ എടയന്ത്രത്തിന്റെ തീരുമാനം.

ഭൂമിക്കച്ചവടത്തില്‍ പിഴവും സാമ്പത്തിക നഷ്ടവും ഉണ്ടായതായി സമ്മതിക്കുന്ന ഇടയ ലേഖനം പ്രശ്‌നം പരിഹരിക്കാന്‍ ബിഷപ്‌ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ നടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നു. ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക