Image

തരൂര്‍ ബ്രാഹ്മണ്യ പാരമ്പര്യം പിന്തുടരുന്നയാള്‍; വിമര്‍ശനവുമായി കാഞ്ചാ എലയ്യ

Published on 10 February, 2018
തരൂര്‍ ബ്രാഹ്മണ്യ പാരമ്പര്യം പിന്തുടരുന്നയാള്‍; വിമര്‍ശനവുമായി  കാഞ്ചാ എലയ്യ
ശശി തരൂരിന്‌ ഇന്ത്യയിലെ ബ്രാഹ്മണരുടെ ജീവിതത്തെക്കുറിച്ചല്ലാതെ മറ്റൊന്നും അറിയില്ലെന്ന്‌ പ്രശസ്‌ത ദളിത്‌ ചിന്തകന്‍ കാഞ്ചാ എലയ്യ. തരൂര്‍ അദ്ദേഹത്തിന്റെ പുസ്‌തകങ്ങളിലൊന്നും ഇന്ത്യയിലെ ശൂദ്രരുടെ ജീവിതമെന്താണെന്ന്‌ പറഞ്ഞിട്ടില്ല. 

ഇക്കാലം വരെയും ബ്രാഹ്മണരുടെ പാരമ്പര്യത്തെയാണ്‌ തരൂര്‍ പിന്തുണച്ചതെന്നും എലയ്യ അഭിപ്രായപ്പെടുന്നു. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ' ഇന്ത്യയില്‍ ഒരു ദളിതായി ജീവിക്കുമ്പോള്‍' എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1995 ല്‍ 'വൈ ഐ ആം നോട്ട്‌ എ ഹിന്ദു' എന്ന പുസ്‌കതത്തിലൂടെ പ്രശസ്‌തനായ ദളിത്‌ എഴുത്തുകാരനാണ്‌ പ്രൊഫ.കാഞ്ചാ എലയ്യ. ഈ പുസ്‌തകത്തിന്‌ മറുപടിയെന്നോണം ശശി തരൂര്‍ 'വൈ ഐ ആം ഹിന്ദു' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ത്യയില്‍ ഒരു ദളിതനായി ജീവിക്കുന്നത്‌ എരുമയുടെ ജീവിതത്തിന്‌ സമാനമാണ്‌.എരുമ നമുക്ക്‌ പാല്‍ തരുന്നുണ്ടെങ്കിലും ആ മൃഗം നമുക്ക്‌ വിശുദ്ധമല്ല. ഇന്ത്യയില്‍ പശു മാത്രമാണ്‌ വിശുദ്ധയെന്നും എലയ്യ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക