Image

'ഒരു അഡാര്‍ ലവി'ലെ ഗാനം മാണിക്ക മലരായ പൂവി' ഹിറ്റായി, പ്രിയയും

Published on 10 February, 2018
 'ഒരു അഡാര്‍ ലവി'ലെ ഗാനം മാണിക്ക മലരായ പൂവി' ഹിറ്റായി,  പ്രിയയും

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്‌ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലവ്‌' എന്ന ചിത്രത്തിലെ 'മാണിക്ക മലരായ പൂവി' എന്ന ഗാനം. റഫീക്‌ തലശ്ശേരിയുടെ വരികള്‍ക്ക്‌ ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത്‌ വിനീത്‌ ശ്രീനിവാസനാണ്‌.

പാട്ടിനേക്കാള്‍ കൂടുതല്‍ ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയാ വാര്യരാണ്‌ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്‌. ഗാനത്തിലെ പ്രിയയുടെ എക്‌സ്‌പ്രഷനുകളാണ്‌ സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ മനം കവര്‍ന്നത്‌.

ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന്‌ പ്രിയ പറഞ്ഞു. 
ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌തൃശൂര്‍ പൂങ്കുന്നം സ്വദേശിനീയായ പ്രിയ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക