Image

കവി സച്ചിദാനന്ദനെതിരെ വീണ്ടും കണ്ണന്താനം

Published on 10 February, 2018
കവി സച്ചിദാനന്ദനെതിരെ വീണ്ടും കണ്ണന്താനം
സാഹിത്യോല്‍സവങ്ങളില്‍ ഇടത്, വലത് എന്ന വേര്‍തിരിവ് ഉണ്ടാകാന്‍ പാടില്ല. ഇത്തരം വേര്‍തിരിവുകള്‍ ബൗദ്ധികവഞ്ചനയാണന്നും സച്ചിദാനന്ദനെ പോലുള്ള എഴുത്തുകാര്‍ വിശാലമായി ചിന്തിക്കണമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

കോഴിക്കോട്ടെ രാജ്യാന്തര സാഹിത്യോല്‍സവത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളെ പങ്കെടുപ്പിക്കരുതെന്ന സച്ചിദാനന്ദന്റെ പ്രസ്താവനയോടായിരുന്നു ആവര്‍ത്തിച്ചുള്ള കണ്ണന്താനത്തിന്റെ പ്രതികരണം.

ആര്‍എസ്എസ് ബിജെപി നേതാക്കളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന സച്ചിദാനന്ദന്റെ പ്രസ്താവന ജനാധിപത്യ വിരുദ്ധമാണെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി.

എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും ജനാധിപത്യ വിരുദ്ധരെ പങ്കെടുപ്പിക്കില്ലെന്നാണ് ഉദേശിച്ചതെന്നും സച്ചിദാനന്ദന്‍ മറുപടി നല്‍കുകയും ചെയ്തു.

ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് ടിവി ചര്‍ച്ചകളില്‍ പോലും ഇടം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രസ്താവന.

ഇതിനെതിരെ ബിജെപി നേതൃത്വം അല്‍ഫോന്‍സ് കണ്ണന്താനത്തിന് പരാതി നല്‍കി.

ഈ സാഹചര്യത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനം തന്നെ സച്ചിദാനന്ദനെ പരസ്യമായി വിമര്‍ശിച്ചത്. സാഹിത്യോല്‍സവം ആരുടെയും കുത്തകയല്ലെന്ന് മന്ത്രി പറഞ്ഞു. ബിജെപി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹിത്യോല്‍സവത്തില്‍ കണ്ണന്താനം ഫണ്ട് അനുവദിച്ചതിനെതിരെ ബിജെപി പ്രദേശിക നേതൃത്വം പരാതിയുന്നയിച്ചിരുന്നു. 
Join WhatsApp News
keraleeyan 2018-02-10 08:01:48
വെള്ളാപ്പള്ളിയേക്കാള്‍ ചീഞ്ഞ മനസുള്ള വ്യക്തിയാണു കണ്ണന്താനം എന്നു വ്യക്തം. ഇതൊക്കെ ഉത്തരേന്ത്യയില്‍ പറയൂ. കേരളത്തില്‍ വിവരമുള്ളവര്‍ ഇപ്പോഴുമുണ്ട്.
ഹിറ്റ്‌ലര്‍ക്കു പറയാന്‍ അവസരം കൊടുക്കണമെന്നു പറയുന്നതു പോലെയാണു കേരളത്തിലെ ആര്‍.എസ്.എസ്.-ബി.ജെ.പിക്കു അവസരം കൊടുക്കണമെന്നു പറയുന്നത്. കേരള സംസ്‌കാരം തകര്‍ക്കാനും വര്‍ഗീയതയും അക്രമവും നടത്തുന്നതു കേമമാണെന്നു കരുതുകയും ചെയ്യുന്ന ഇവരെ പ്രോത്സാഹിപ്പിക്കണോ? ഇടതില്‍ നിന്നു ചാടി മറിഞ്ഞ കണ്ണന്തനത്തിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം 

Ravidnran 2018-02-10 16:47:04
What is Dr. Sasidharan's comment on this? Can he participate in Fokkana meeting? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക