Image

എന്തുകൊണ്ട് ഞാന്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം (ബി. ജോണ്‍ കുന്തറ)

Published on 10 February, 2018
എന്തുകൊണ്ട് ഞാന്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം (ബി. ജോണ്‍ കുന്തറ)
ഇതിന് വളരെ ലളിതമായ ഒരുത്തരമുണ്ട് ഞാന്‍ ജനിച്ച കുടുംബം ഇതിലൊരു മതം നുകരിച്ചു. എന്നാല്‍ അങ്ങനൊരുത്തരം ഈചര്‍ച്ചക്കൊരു സംഭാവനയാകുന്നില്ല.

ഈയൊരു
ചോദ്യം പ്രാചീന മതങ്ങളുടെ ഉത്ഭവ സമയംമുതല്‍ നിലനിന്നിരുന്നു എന്നുപറയാം. പഴയനിയമത്തില്‍അബ്രഹാമിക് അഥവാ ഹീബ്രൂമതം ഉടലെടുക്കുന്ന സമയം കാണനൈറ്റ്‌സിനെ പ്രതിപാദിക്കുന്നുണ്ട്. എക്‌സ്ഓടസില്‍ കാണനൈറ്റ്‌സുമായുള്ള യുദ്ധങ്ങള്‍ നമുക്കുകാണാം.മതതീവ്രവാദത്തില്‍നിന്നും ഇന്നും ഉത്ഭവിക്കുന്ന ആക്രമണങ്ങള്‍ കണ്ടും കെട്ടും മടുക്കുംബോളാണല്ലോ ഇതുപോലുള്ള ലേഖനങ്ങള്‍ എഴുതപ്പെടുന്നത്.

എല്ലാജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ പ്രകൃതിനല്‍കുന്ന ഏതാനും മൂല്യങ്ങള്‍ അത്യന്താപേക്ഷിതം.വായൂ, വെള്ളം സൂര്യപ്രകാശം. എന്നാല്‍ മതം ഒരാവശ്യമായി പ്രപഞ്ച നിയമങ്ങളില്‍ ഇല്ലായിരുന്നുഎന്നാല്‍, മനുഷ്യന്‍റ്റെ ചിന്താമണ്ഡലം വികസിതമായപ്പോള്‍അവന്‍റ്റെ സ്വതാല്പര്യങ്ങളുടെ സംരക്ഷണത്തിന് മതങ്ങള്‍ പോലുള്ള സംഘടിത പ്രസ്ഥാനങ്ങള്‍ക്കുഅവന്‍രുപംനല്കി.

കേരളത്തില്‍ ജനിച്ച നമ്മില്‍ഒട്ടനവധി വളര്‍ന്നത് നാട്ടുംപുറങ്ങളിലായിരിക്കും? പൊതുവെ ഏതു വില്ലേജ് പരിശോധിച്ചാലും പലേപരിമാണത്തില്‍ ഈമൂന്നു മതവിശ്വാസികളേയും കാണുന്നതിനുപറ്റും.നാമെല്ലാവരും തന്നെ എല്ലാമതസ്ഥരുമായി ഒരുമിച്ചു സ്കൂളുകളിലും കോളേജുകളിലും പഠനം നടത്തിയവരായിരിക്കും.

പൊതുവെ കേരളത്തില്‍ മത സഹിഷ്ണുത കാണാം. ഉത്തരേധ്യയില്‍ കാണുന്ന അസഹിഷ്ണുത കേരളത്തില്‍ വളരെ വിരളം എന്നിരുന്നാല്‍ ത്തന്നെയും ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കാറുമുണ്ട്.
അതിന്‍റ്റെ ഒരുകാരണം വടക്കേ ഇന്‍ഡ്യയില്‍ അന്യ മതങ്ങള്‍ ആക്രമണങ്ങളുടെവഴിയില്‍കൂടി പ്രവേശിച്ചപ്പോള്‍ കേരളത്തില്‍ വാണിജ്യത്തിന്‍റ്റെ മാര്‍ഗത്തിലും.അറബ് രാജ്യങ്ങളില്‍ നിന്നും വന്ന അന്യ മതവിശ്വാസികളെ നാട്ടുരാജാക്കന്മാര്‍ സ്വീകരിച്ചു.

മാതാപിതാക്കള്‍ക്ക് ഒരുകുട്ടി ജനിച്ചാല്‍ അടുത്തനടപടി ആകുട്ടിയെ ബ്രാന്ഡ്ക ചെയ്യുക. ക്രിസ്ത്യാനികള്‍ മാമ്മോദീസ എന്ന് പറയും ഇവര്‍ക്കു മാത്രമേ ഈയൊരുദൈവിക അനുഷ്ഠാനചടങ്ങുള്ളൂ. മുസ്ലിംസിനു പലേ ശുദ്ധീകരണ ചടങ്ങുകളുണ്ട് . ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പേരിടല്‍ ചോറുകൊടുക്കല്‍ അല്ലാതെ ലിഘിതപ്പെട്ട നിയമങ്ങളൊന്നുമില്ല.
കുഞ്ഞുങ്ങളെ ഓരോ കൂടുകളിലുമിട്ട് വളര്‍ത്തുക ഇതാര്‍ക്കുവേണ്ടി ദൈവത്തിനോ മതത്തിനുവേണ്ടിയോ?പരസ്പരം അകലുവാന്‍ പഠിപ്പിക്കുക ഇതാണ് മതാചാര്യന്മാരുടെ കര്‍ത്തവ്യം.. .ശെരിക്കും മെരുക്കിയെടുത്ത ആടുകള്‍ മത പ്രമാണികള്‍ക്കു സുഗമായുള്ള ജീവിതത്തിനു പണവുംനല്‍കും ഇവരുടെ നിലനില്‍പ്പിനും സംരക്ഷണത്തിനും ആടുകള്‍ മരണം വരെ സ്വീകരിക്കും.
മത പ്രമാണികള്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ അവരില്‍ നിന്നുംകിട്ടുന്ന ഉത്തരം എല്ലാമതങ്ങളും ദൈവസ്‌നേഹമാണ് പ്രചരിപ്പിക്കുന്നത് മതങ്ങള്‍ ഒരുപാട് നല്ല പ്രവര്‍ത്തികള്‍ നടത്തുന്നു. എങ്കില്‍പ്പിന്നെ നമുക്ക് ഒരുതരം ദൈവസ്‌നേഹവും ഒരുദൈവവും പോരേ? വിരോധാഭാസങ്ങളുടെ മണിഗഗോപുരങ്ങളിലാണ് ഈ നേതാക്കള്‍ ജീവിക്കുന്നത്. വിശ്വാസികളോ സ്വര്‍ഗം നഷ്ട്ടപ്പെട്ടെകിലോ എന്ന ഭയത്തില്‍ ഓച്ഛാനിച്ചു നേതാക്കളുടെ കല്പനകള്‍ക്ക് കാല്‍ക്കല്‍ കിടക്കുന്നു.ഇവിടാണ് മതങ്ങളുടെ വിജയം.

ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും തലവേദന വന്നാല്‍ ആരോ ഉണ്ടാക്കിയ ആസ്പിരിന്‍ എടുക്കുന്നതിനു ഒരുമടിയുമില്ല നാം ശ്വസിക്കുന്ന വായു ക്രിസ്ത്യനോ ഹിന്ദുവോ അതോ മുസ്ലിമോ കുടിക്കുന്ന വെള്ളമോ?എന്നാല്‍ തന്‍റ്റെ ഒരുസന്താനം അന്യ മതസ്ഥനെ സ്‌നേഹിച്ചാല്‍ അതു കുറ്റമാകുന്നു.

ദൈവത്തില്‍ വിശ്വസിക്കുന്നതിന് മതം ആവശ്യമോ എന്ന് സ്വകാര്യ ചിന്തനടത്തുന്ന പലരുമുണ്ട് എന്നാല്‍ കൂട്ടില്‍നിന്നുമിറങ്ങി ഉറക്കെ പറയുവാന്‍ ആര്‍ക്കുീ ധൈര്യമില്ല കാരണം ഒറ്റപ്പെട്ടു പോകും കൂടാതെ നരകമെന്തിന് തലയില്‍ വലിച്ചു കയറ്റണം. ഈഒഴിക്കില്‍ പോകുന്നതുതന്നെ ഉത്തമം.
തെളിയിക്കുവാന്‍ പറ്റാത്ത ആശയങ്ങളേയും, കെട്ടുകഥകളേയും ആധാരമാക്കി ഉടലെടുത്തിട്ടുള്ള മതമെന്ന മയക്കുമരുന്നു സേവിച്ചു ലെക്കുകെട്ടു ജീവിക്കുന്ന കുടുംബങ്ങളിലേക്കാണ് ഓരോ ശിശുവും പിറന്നു വീഴുന്നത്. ഈയൊരു ലഹരിയില്‍ നിന്നും മോചനം കിട്ടാതെ ഈലോകത്തു സമാധാനത്തിന് വഴികള്‍ വിരളം.


Join WhatsApp News
Anthappan 2018-02-10 16:32:58
You worship a god Trump worships; an immoral god . This world will be better off without him
Boby Varghese 2018-02-10 15:23:24
Imagine a world without a God and without any religion. Will that be a better world than today?
Amerikkan Mollaakka 2018-02-11 14:15:26
ജോൺ സാഹിബ് - അസ്സലാമു അല്ലൈക്കും - അല്ല ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ഇങ്ങള് ആണ്കുട്ടിയാണപ്പാ ..നമ്മടെ പാവം മലയാളികൾചില ഡെമോക്രേറ്റ്‌ പാർട്ടിക്കാർ പറയുന്നത് കേട്ട് ട്രംപിനെ ചീത്ത വിളിക്കുന്നുണ്ട്. ഓൻ പെണ്ണ്ങ്ങളുടെ പാവാടയുടെയിടയിൽ കയ്യിട്ടു ടാക്സ് വെട്ടിച്ചുവെന്നൊക്കെ പറഞ്ഞാണ് ബഹളം. അമേരിക്കയിലെ മുൻ പ്രസിഡണ്ട്മാർക്കൊക്കെ ചില ബലഹീനതകൾ ഉണ്ടായിരുന്നു. പിന്നെ ഒരു ഡെമോക്രേറ്റ് അധികാരത്തിൽ വന്നാൽ അയാൾ
മലയാളികളെയൊക്കെ സഹായിക്കുമെന്ന മിഥ്യാബോധം . ജോൺ സാഹിബ് നിങ്ങൾ സത്യം എയ്തുവെന്നേ പേടിക്കണ്ട. ട്രംപ് എന്ന പൂച്ചയുടെ മുന്നിൽ ചില മലയാളി എലികൾ അങ്ങോട്ട് ഇങ്ങോട്ടും ഓടുന്നു. സ്വന്തം അഭിപ്രായമുള്ള നിങ്ങൾ എഴുതുന്നത് ആണ് ഞമ്മക്കും ഞമ്മളെപോലുള്ളവർക്കും ആവശ്യം. അന്തപ്പൻ സാഹിബ് ആർക്കോ വേണ്ടി സ്വന്തം വ്യക്‌തിത്വം കളയരുത്.  ഓർക്കുക ഒരു വെള്ളക്കാരനും കറമ്പനും നമ്മൾ ഇന്ത്യക്കാരെ പരിധി വിട്ടൊന്നും സഹായിക്കില്ല. അത് ട്രാമ്പായാലും ഹിൽ ഇളകിയാലും. നിങ്ങൾ സ്വന്തം പേര് വച്ച് എഴുതുന്നല്ലോ. അത് തന്നെ നിങ്ങളുടെ ധൈര്യം. ഞമ്മള് അങ്ങനെ ഇപ്പോൾ വെളിപ്പെടുന്നില്ല. അത് പിന്നീട്. ഇങ്ങക്ക് സകല ഐശ്വര്യവും പടച്ചോനോ യേശുകൃസ്തുവോ നൽകട്ടെ. അസ്സലാമു അലൈക്കും
MeToo 2018-02-11 20:08:00
എല്ലാം കള്ളന്മാരാണ് എന്നാൽ അതിൽ ഏറ്റവും വലിയ കള്ളൻ ട്രംപാണ്. അയാളുടെ പുറകിൽ തൂങ്ങിക്കൊ മൊല്ലാക്കയും കുന്ത്രയും. ഇതൊന്നും കണ്ടു അന്തപ്പനും അന്ത്രയോസും ഞെട്ടില്ല . അവരെന്താ ആൺ കുട്ടികൾ അല്ലെന്ന് മൊല്ലാക്കയ്ക്ക് സംശയുമുണ്ടോ ? അതോ നിങ്ങടെ ട്രംപ് സാഹിബ് കയ്യിട്ട് നോക്കണപോലെ കയ്യിട്ട് നോക്കണെന്ന്  എന്ന് പൂതിയുണ്ടോ ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക