Image

കോഴിക്കോട്ട് പോലീസ് മര്‍ദ്ദനം: ഓട്ടോെ്രെഡവറുടെ കേള്‍വി നഷ്ടപ്പെട്ടു, എഴുപതുകാരിക്കും മകനും പരിക്ക്

Published on 10 February, 2018
കോഴിക്കോട്ട് പോലീസ് മര്‍ദ്ദനം: ഓട്ടോെ്രെഡവറുടെ കേള്‍വി നഷ്ടപ്പെട്ടു, എഴുപതുകാരിക്കും മകനും പരിക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പോലീസ് മര്‍ദ്ദനത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം സ്‌റ്റേഷനില്‍ വെച്ച് എസ്.ഐയുടെ മര്‍ദ്ദനമേറ്റ ഓട്ടോ െ്രെഡവര്‍ക്ക് കേള്‍വിശക്തി നഷ്ടമായി. വെള്ളിയാഴ്ച രാത്രി കുന്നമംഗലത്ത് എഴുപതുവയസുള്ള അമ്മയേയും മകനേയും പോലീസുകാര്‍ വീട്ടില്‍ കയറി തല്ലി. ചെവിയില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്

കുന്ദമംഗലത്ത് അമ്മയുടേയും ഭാര്യയുടേയും മക്കളുടേയും മുന്നില്‍ വെച്ചാണ് അഞ്ച് പോലീസുകാര്‍ ചേര്‍ന്ന് തല്ലിയതെന്ന് രവീന്ദ്രന്‍ പറഞ്ഞു. തടയാനെത്തിയ എഴുപതു വയസ്സുള്ള അമ്മയേയും പോലീസ് തല്ലി. കര്‍ണപടത്തിന് കേടുപാടും പല്ലുകള്‍ക്ക് ഇളക്കവും സംഭവിച്ച രവീന്ദ്രനും അമ്മയും മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്

യാത്രക്കാരിയുടെ പരാതിയേക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചുവരുത്തിയ ഓട്ടോ െ്രെഡവര്‍ വടകര അഴിയൂര്‍ സ്വദേശി സുബൈറിനാണ് എസ്.ഐയുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. സ്‌റ്റേഷനില്‍വെച്ച് കുഴഞ്ഞുവീണ ഇദ്ദേഹത്തെ പോലീസുകാര്‍ തന്നെ ഓട്ടോയില്‍ മാഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എസ് ഐയുടെ പേരില്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശേഷം വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക