Image

പ്രേം നസീര്‍ നിര്‍മ്മിച്ച വായനശാല തീവച്ച് നശിപ്പിച്ചു; ചിറയില്‍കീഴില്‍ വ്യാപക പ്രതിഷേധം

Published on 10 February, 2018
പ്രേം നസീര്‍ നിര്‍മ്മിച്ച വായനശാല തീവച്ച് നശിപ്പിച്ചു; ചിറയില്‍കീഴില്‍ വ്യാപക പ്രതിഷേധം

ചിറയിന്‍കീഴ്: നടന്‍ പ്രേം നസീര്‍ ചിറയിന്‍കീഴില്‍ നിര്‍മ്മിച്ച വായനശാല സാമൂഹിക വിരുദ്ധര്‍ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സ്വന്തം നാട്ടില്‍ പ്രേം നസീര്‍ 1958ല്‍ തറക്കല്ലിട്ട് നിര്‍മ്മിച്ച വായനശാല ശനിയാഴ്ച പുലര്‍ച്ചെയാണ് തീവച്ച് നശിപ്പിക്കപ്പെട്ടത്.

വായനശാല അങ്കണത്തില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. സംഭവം അപലപനീയമാണെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. ആധുനിക രീതിയിലുള്ള വായനശാല സ്ഥലത്തുതന്നെ പകരം നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക