Image

സ്വയം തീ കൊളുത്തിയ യുവാവ്‌ പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു ; ഇരുവരും ഗുരുതരാവസ്ഥയില്‍

Published on 11 February, 2018
സ്വയം തീ കൊളുത്തിയ യുവാവ്‌ പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു ;  ഇരുവരും ഗുരുതരാവസ്ഥയില്‍

ഭോപ്പാലിലാണ്‌ രാജ്യത്തെ നടുക്കിയ സംഭവം. സ്വയം തീ കൊളുത്തിയ യുവാവ്‌ പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചിന്ദ്വാര സ്വദേശിയായ നവനീത്‌ ആണ്‌ സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച്‌ പൊള്ളലേല്‍പ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നു. സംഭവം അതീവ ഗൗരവത്തോടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.


പ്രതി നവനീത്‌ നേരത്തെ ഒരു പെണ്‍കുട്ടിയുടെ അശ്ലീല ഫോട്ടോകളെടുത്ത്‌ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ കേസില്‍ പ്രധാന സാക്ഷിയാണ്‌ പൊള്ളലേറ്റ പെണ്‍കുട്ടി. ഒരു ഹോട്ടലില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ സമയത്തായിരുന്നു പെണ്‍കുട്ടി ആക്രമണത്തിനിരയായത്‌.

തനിക്കെതിരെ സാക്ഷിമൊഴി നല്‍കിയതിന്റെ വിരോധത്തിലാണ്‌ ആത്മഹത്യയ്‌ക്കൊപ്പം പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്താനും നവനീത്‌ ശ്രമിച്ചതെന്നാണ്‌ പോലീസ്‌ ഭാഷ്യം. മറ്റു കാര്യങ്ങള്‍ അന്വേഷിച്ചു വരുകയാണെന്നും പൊലീസ്‌ വ്യക്തമാക്കി. 

ആളിക്കത്തുന്ന തീയും നിലവിളിയും കേട്ട്‌ ഓടിക്കൂടിയവരാണ്‌ വെള്ളം കോരിയൊഴിച്ച്‌ തീ കെടുത്തി ഇവരെ രക്ഷിച്ചത്‌. ഇരുവരെയും ഇവര്‍ ആശുപത്രിയിലെത്തിച്ചു. രണ്ടു പേരുടെയും നില ഗുരുതരമാണെന്ന വിവരമാണ്‌ ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക