Image

ആസാമില്‍ ട്രെയിനിടിച്ച്‌ 5 കാട്ടാനകള്‍ ചരിഞ്ഞു

Published on 11 February, 2018
ആസാമില്‍ ട്രെയിനിടിച്ച്‌ 5 കാട്ടാനകള്‍  ചരിഞ്ഞു


ഗുവാഹത്തി: ആസാമിലെ ഹൊജായി ജില്ലയില്‍ ട്രെയിനിടിച്ച്‌ 5  കാട്ടാനകള്‍ ചരിഞ്ഞു. മറ്റൊരു കാട്ടാനയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ആനകള്‍ കൂട്ടമായി റെയില്‍വേ പാളം മുറിച്ച്‌ കടക്കുന്നതിനിടെയാണ്‌ ഗുവാഹത്തി-സില്‍ചാര്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുന്നത്‌. ഞായറാഴ്‌ച രാവിലെ ഒന്‍പതരയോടുകൂടിയാണ്‌ ദാരുണമായ ദുരന്തം നടന്നത്‌.

മധ്യ ആസാമിലെ ഹാബിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയാണ്‌ അപകടം. ഇടിയുടെ ആഘാതത്തില്‍ നാല്‌ ആനകള്‍ സംഭവസ്ഥലത്ത്‌ വച്ച്‌ തന്നെ ചരിഞ്ഞു, മറ്റൊന്നിന്‌ ഗുരുതരമായി പരിക്കേറ്റു. ആനകളെ ഇടിച്ച്‌ ഉടന്‍ തന്നെ ട്രെയിനിന്റെ എഞ്ചിന്‍ ബോഗികളില്‍ നിന്നും വിട്ടു പോയി.

നേരത്തെയും പ്രദേശത്ത്‌ ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നത്‌ പതിവാണ്‌. ആനകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ അരങ്ങേറാതിരിക്കാന്‍ റെയില്‍വെയും വനം വകുപ്പും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ പ്രദേശവാസികള്‍ ആവശ്യപ്പെട്ടു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക