Image

ലോഡ്‌ജിനു മുകളില്‍ നിന്നു വീണ്‌ ഗുരുതരമായി പരിക്കേറ്റ സജി അപകടനില തരണം ചെയ്‌തു

Published on 11 February, 2018
ലോഡ്‌ജിനു മുകളില്‍ നിന്നു  വീണ്‌ ഗുരുതരമായി പരിക്കേറ്റ സജി അപകടനില തരണം ചെയ്‌തു


കോട്ടയം: കൊച്ചിയില്‍ ലോഡ്‌ജിന്റെ മൂന്നാം നിലയില്‍ നിന്നു വീണ്‌ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ തൃപ്രയാര്‍ പാലയ്‌ക്കല്‍ കല്ലുവെട്ടുകുഴിയില്‍ സജി (46) അപകടനില തരണം ചെയ്‌തു. എന്നാല്‍ സജിയുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. നട്ടെല്ലിനും ഗുരുതര പരിക്കുണ്ട്‌.

കൊച്ചി പത്മ ജംഗ്‌ഷനിലുള്ള ലോഡ്‌ജിന്റെ മൂന്നാം നിലയില്‍ നിന്ന്‌ കാല്‍തെന്നി വീഴുകയായിരുന്നു. റോഡില്‍ പാര്‍ക്കു ചെയ്‌തിരുന്ന സ്‌കൂട്ടറിന്‌ മുകളില്‍ വീണതിനു ശേഷമാണ്‌ റോഡിലേക്കു വീണത്‌. വീഴ്‌ചയില്‍ തലയ്‌ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. 

 അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന ഇയാള്‍ക്കു ചുറ്റും ആളുകള്‍ തടിച്ചുകൂടിയിരുന്നെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആരും തന്നെ തയ്യാറായില്ല.ഈ സമയം അതുവഴിവന്ന അഡ്വ. രഞ്‌ജിനിയാണ്‌ ചിലരുടെ സഹായത്തോടെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക