Image

പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക്‌ കസ്‌തൂരി നല്‍കാന്‍ സാധിക്കില്ലെന്ന്‌ നേപ്പാള്‍ രാജകുടുംബം

Published on 11 February, 2018
പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക്‌ കസ്‌തൂരി നല്‍കാന്‍ സാധിക്കില്ലെന്ന്‌ നേപ്പാള്‍ രാജകുടുംബം
കസ്‌തൂരിമാനിനെ കൊല്ലുന്നത്‌ നിരോധിച്ചതോടെ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക്‌ കസ്‌തൂരി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ നേപ്പാള്‍ രാജകുടുംബം. പുരി ശങ്കരാചാര്യന്‍ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ പട്ടാഭിഷേക രജതജൂബിലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ രാജാവ്‌ ഗ്യാനേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ്‌ അറിയിച്ചത്‌.


എല്ലാവര്‍ഷവും പ്രധാന ഉത്സവങ്ങളോടനുബന്ധിച്ച്‌ വിഗ്രഹങ്ങളില്‍ കസ്‌തൂരി ലേപനം നടത്താറുണ്ട്‌. പരമ്പരാതഗമായി നേപ്പാള്‍ രാജവംശമാണ്‌ കസ്‌തൂരി നല്‍കാറുള്ളത്‌. ശ്രീകോവിലില്‍ ആരതി നടത്താനും വിഗ്രഹത്തില്‍ തൊട്ടുതൊഴാനും രാജാവിന്‌ പ്രത്യേക അവകാശമുണ്ട്‌. 

വംശനാശ ഭീഷണി നേരിടുന്ന കസ്‌തൂരി മാനിനെ കൊല്ലുന്നതിന്‌ നേപ്പാളില്‍ നിരോധമേര്‍പ്പെടുത്തിയതിനാലാണ്‌ പരമ്പരാഗത ചടങ്ങനുസരിച്ച്‌ കസ്‌തൂരിയെത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ രാജാവ്‌ അറിയിച്ചത്‌.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും പങ്കെടുക്കാനെത്തുന്ന ജഗന്നാഥോത്സവം 
 പ്രശസ്‌തമാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക