Image

മേജര്‍ രവിയെ ലാല്‍ കെയെര്‍സ്‌ ബഹ്‌റൈന്‍ ആദരിച്ചു

Published on 11 February, 2018
മേജര്‍ രവിയെ ലാല്‍ കെയെര്‍സ്‌ ബഹ്‌റൈന്‍ ആദരിച്ചു

ദേശസ്‌നേഹം തുളുമ്പുന്ന സിനിമകള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച പ്രമുഖ സിനിമാ സംവിധായകനും, നടനുമായ  മേജര്‍ രവിക്ക്‌, ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിനു വേണ്ടി പ്രസിഡന്റ്‌ ജഗത്‌ കൃഷ്‌ണകുമാര്‍ മോമെന്‌ടോ നല്‍കി ആദരിച്ചു. 

സെക്രെട്ടറി ഫൈസല്‍ എഫ്‌ എം ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ്‌ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും , ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ്‌ കഴിഞ്ഞ വര്‌ഷം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ അദ്ദേഹത്തിന്‌ കൈമാറുകയും ചെയ്‌തു. 

മേജര്‍ രവി ബഹ്‌റൈന്‍ ലാല്‍ കേയെര്‌സ്‌ നടത്തി കൊണ്ടിരിക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും, എല്ലാ വിധ ആശംസകളും അറിയിക്കുകയും ചെയ്‌തു. ചടങ്ങില്‍ മറ്റു ലാല്‍ കെയെര്‍സ്‌ എക്‌സിക്യുടിവ്‌ അംഗങ്ങള്‍ ആയ അരുണ്‍ തൈക്കാട്ടില്‍, പ്രജില്‍ പ്രസന്നന്‍, അരുണ്‍ നെയ്യാര്‍, അജിഷ്‌ മാത്യു, ബിനീഷ്‌, രെന്‍ജു എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക