Image

സ്‌നേഹസുദിനം- (വലന്റൈന്‍സ് ഡേ കവിത: സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍(ഈമലയാളി സ്‌പെഷ്യല്‍) Published on 12 February, 2018
സ്‌നേഹസുദിനം- (വലന്റൈന്‍സ് ഡേ കവിത: സുധീര്‍ പണിക്കവീട്ടില്‍)
പുഞ്ചിരി പൂക്കള്‍ പൊട്ടിവിടരും പ്രഭാതമീ
വാലന്റയിന്റെ ദിനം, സുന്ദരം, സുമോഹനം
ആര്‍ദ്രമാകുന്ന, സ്‌നേഹ ഭാവങ്ങള്‍ പകരുന്ന 
പുലരി തുടിപ്പിന്റെ ശോണിമ കാണുന്നില്ലേ?

വരുവിന്‍ പ്രേമിക്കുവിന്‍, പങ്കു വഹിക്കുവിന്‍ നിങ്ങള്‍
ജീവിത മധുവിന്റെ തെറിക്കും കണങ്ങളെ
സ്വപ്‌ന ഹാരവും പിടിജ്ഞന കണ്ണാല്‍
മനോജ്ഞാംഗികള്‍ തൊടുക്കുന്ന ശരങ്ങള്‍ പൂവ്വമ്പന്റെ 
തൊട്ടു തൊട്ടില്ലെന്നവ മുട്ടുന്ന മനസ്സുകള്‍
ആര്‍ത്തിപൂണ്ടിടംവലം നോക്കുകയായി പിന്നെ

ആരുടെ പതിയെന്നും, ആരുടെ പത്‌നിയെന്നും
ചിന്തിച്ചു പുണ്ണാക്കല്ലെ ഈ ഒരു ദിനം മാത്രം
ബന്ധുര കൂട്ടില്‍ നിങ്ങള്‍ താലിമാലകള്‍ ചാര്‍ത്തി
അടച്ച കിളികുഞ്ഞിന്‍ കരച്ചില്‍ കേള്‍ക്കുന്നില്ലേ?

തുറന്നുവിട്ടീടുക പാവമകിളിയിന്നീ
മണ്ണിന്റെ ഭംഗി നുകര്‍ന്നെങ്ങുമെ പറക്കട്ടെ
വിണ്ണില്‍ നിന്നെത്തും, സ്വപ്‌ന സുന്ദരിമാരീരാവില്‍
തുറന്നു വച്ചീടുക നിങ്ങള്‍ തന്‍ കവാടങ്ങള്‍
ഗന്ധര്‍വന്മാരും രാഗഗീതികള്‍ പാടാനെത്തും
കാമിനിമാരെ നിങ്ങള്‍ ഉറങ്ങാതിരിക്കുവിന്‍

(അക്ഷരക്കൊയ്ത്ത് കാവ്യസമാഹാരം പുറം 40)

Join WhatsApp News
Sudhir Panikkaveetils 2018-02-12 08:04:27
....തിരുത്തുകൾ:
വഹിക്കുവിൻ :  വയ്ക്കുവിൻ 
 പിടിജ്ഞന:        പിടിച്ചജ്ഞന 
 തൊടുക്കുന്ന : തൊടുക്കുന്നു
andrew 2018-02-13 11:47:57

Life without romance is like a barren desert

Fill your life with beautiful flowers of all kind

Fill your glasses with bubbling wine

Embrace your love, let there be no more you and her

 

മന്മദന്‍ 2018-02-14 05:23:49
ഒരു പ്രണയ ലെഗന മത്സരം  തുടങ്ങിയാല്‍  നന്നായിരുന്നു എഡിറ്ററെ 
അച്ചായന്മാരുടെ  പഴയ മരം കേറ്റം കദകള്‍ അവര്‍ എഴുതി എഴുതി  
ഇഞ്ചി കടിച്ച കുരങ്ങനെപോലെ ഇളിക്കട്ടെ 
കൊച്ചു കിളവിമാരുടെ പോട്ട കിണറ്റില്‍ പുതു മഴ 
കമന്റുകള്‍ വായിച്ചു കാലും നീട്ടി മലന്നു കിടന്നാല്‍ അതിന്‍റെ സുഖം ഒന്ന് വേറെ 
നാരദന്‍ 2018-02-14 05:08:39
ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.ഞാൻ പ്രേമ പരവശയായിരിക്കയാൽ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ .അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ. ( ഉത്തമഗീതം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക