Image

ഷോപ്പിയാന്‍ വെടിവെപ്പ്‌: മേജര്‍ക്കെതിരായ എഫ്‌.ഐ.ആറിന്‌ സുപ്രീംകോടതിയുടെ സ്‌റ്റേ

Published on 12 February, 2018
ഷോപ്പിയാന്‍ വെടിവെപ്പ്‌: മേജര്‍ക്കെതിരായ എഫ്‌.ഐ.ആറിന്‌ സുപ്രീംകോടതിയുടെ സ്‌റ്റേ


ന്യൂഡല്‍ഹി: ജമ്മുകശ്‌മീരിലെ ഷോപ്പിയാനില്‍ അക്രമാസക്തരായ ജനക്കൂട്ടത്തിനെതിരെ നടത്തിയ വെടിവെപ്പുമായി ബന്ധപ്പെട്ട്‌ മേജര്‍ ആദിത്യകുമാറിനെിരെ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത എഫ്‌.ഐ.ആര്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. സൈനികരെ നിയന്ത്രിക്കുന്ന രീതിയിലുള്ള നടപടികള്‍ സര്‍ക്കാര്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

വിഷയത്തില്‍ നിലപാട്‌ അറിയിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട്‌ കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്‌ചക്കകം മറുപടി നല്‍കാനാണ്‌ നിര്‍ദേശം. ഷോപ്പിയാനില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന്‌ തദ്ദേശീയര്‍ കൊല്ലപ്പെട്ടിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക