Image

വയല്‍ നികത്തല്‍ : കര്‍ഷകര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആന്റണി പെരുമ്പാവൂര്‍

Published on 12 February, 2018
വയല്‍ നികത്തല്‍ : കര്‍ഷകര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആന്റണി പെരുമ്പാവൂര്‍

പെരുമ്പാവൂര്‍: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായി ആരോപണമുയര്‍ത്തിയ കര്‍ഷകര്‍ക്കെതിരെ പ്രതികാര നടപടിയുമായി നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂര്‍. മറ്റു കൃഷിടങ്ങളിലേക്ക്‌ വെള്ളം പോകുന്ന കാന മണ്ണിട്ട്‌ നികത്തിയാണ്‌ ആന്റണി പെരുമ്പാവൂരിന്റെ പ്രതികാരം.

ഇതെത്തുടര്‍ന്ന്‌ കൃഷി ഇടങ്ങളില്‍ വെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്‌ കര്‍ഷകര്‍. വയല്‍ നികത്തല്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ്‌ ഈ നടപടിയെന്നും പ്രതികാരം തീര്‍ക്കുകയാണ്‌ ആന്റണി പെരുമ്പാവൂരെന്നും കര്‍ഷകര്‍ ആരോപിച്ചു.

ഇന്നലെയാണ്‌ പെരുമ്പാവൂരില്‍ ഒരേക്കറോളം നെല്‍വയല്‍ ആന്റണി നികത്തുന്നെന്ന വാര്‍ത്ത പുറത്ത്‌ വന്നത്‌. ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതി ഉത്തരവ്‌ ലംഘിച്ചുവെന്ന്‌ ആരോപിച്ച്‌ പ്രാദേശിക സി.പി.ഐ.എം നേതൃത്വമായിരുന്നു രംഗത്തെത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക