Image

ഭീകരാക്രമണം: പാകിസ്താന്‍ വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി

Published on 12 February, 2018
ഭീകരാക്രമണം: പാകിസ്താന്‍ വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി

ജമ്മു: കശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പാകിസ്താന്‍ വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. പാകിസ്താനിലുള്ള ഭീകരന്‍ മസൂദ് അസറിന്റെ പിന്തുണയോടെ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന്  വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചത് അതിര്‍ത്തിക്ക് അപ്പുറത്തുനിന്നാണെന്ന് രഹസ്യം വിവരം ലഭിച്ചിട്ടുണ്ട്. തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വിലയിരുത്തുകയാണ്. തെളിവുകള്‍ പാകിസ്താന് കൈമാറും.

ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ കൈമാറിയിട്ടും പാകിസ്താന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. കേന്ദ്ര സര്‍ക്കാരും പ്രതിരോധ മന്ത്രാലയവും സൈനികര്‍ക്കും കശ്മീരിനും ഒപ്പമുണ്ടെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക