Image

ശ്രീ നാരായണ ഗുരു മിഷന്‍ യൂ.എസ്എ യ്ക്ക് നവ നേതൃത്വം

ശങ്കരന്‍കുട്ടി Published on 13 February, 2018
ശ്രീ നാരായണ ഗുരു മിഷന്‍ യൂ.എസ്എ  യ്ക്ക്  നവ നേതൃത്വം
ഹ്യുസ്റ്റണ്‍ : നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീ നാരായണ സംഘടനയായ ശ്രീ നാരായണ ഗുരു മിഷന്‍ ഓഫ് ഹ്യുസ്റ്റണ്‍ 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ആല്‍വിന്‍ നൈറ്റ്‌സ് ഇന്‍ ഹോട്ടലില്‍ നടന്ന വാര്‍ഷിക പൊതു യോഗമാണ് പുതിയ കമ്മറ്റി അംഗങ്ങളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്.

  ശ്രീ. മുരളി കേശവന്‍ (832 236 3491) പ്രസിഡന്റ്  ആയുള്ള കമ്മറ്റിയില്‍ ശ്രീ പ്രകാശന്‍ ദിവാകരനാണ് (409 974 9978) ജനറല്‍ സെക്രട്ടറി. ശ്രീ. അനു രാജ് (610 405 7109 )(ട്രഷറര്‍   ശ്രീ .അശ്വനി വാസു (വൈസ് പ്രസിഡന്റ് ). ശ്രീമതി.ഷൈജു അശോകന്‍ (ജോയിന്റ്  സെക്രട്ടറി), ശ്രീ.ശിവന്‍ രാഘവന്‍ (ജോയിന്റ് ട്രഷറര്‍ ). ബോര്‍ഡ് മെംബേര്‍സ് : ശ്രീ. മധു ചേരിക്കല്‍, ശ്രീ. വിനോദ് വാസുദേവന്‍, ശ്രീമതി. ബീന പുഷ്‌ക്കരന്‍ , ശ്രീ.മനോജ് ഗോപി, ശ്രീ.ബാബു വാസവന്‍.

 വിമന്‍സ് ഫോറം : ശ്രീമതി. ജയശ്രീ അനിരുദ്ധന്‍ (വിമന്‍സ് ഫോറം പ്രെസിഡന്റ് ), ശ്രീമതി ശ്രീജ ശിവന്‍ (സെക്രട്ടറി ), ശ്രീമതി. ജോളി മനോജ് (വൈസ് പ്രസിഡന്റ് ), ശ്രീമതി. രേഷ്മ വിനോദ് (ജോയിന്റ് സെക്രട്ടറി )

 യൂത്ത് വിങ്ങ് : വിഘ്‌നേശ് ശിവന്‍ (പ്രസിഡന്റ്), ജയലക്ഷ്മി മനോജ് (സെക്രട്ടറി )

ഗുരു വിഭാവനം ചെയ്ത ഏകൊദര സോദരത്വേന വാഴുന്ന മാതൃക സ്ഥാന സൃഷ്ടിക്കായി ഹ്യുസ്റ്റണിലെ ശ്രീ നാരായണീയ സമൂഹത്തിന്റെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് പ്രസിഡന്റ് ശ്രീ മുരളീ കേശവന്‍ അഭ്യര്‍ത്ഥിച്ചു .


sngmusa@gmail.com
www.sngmusa.org.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി 
Houston.

ശ്രീ നാരായണ ഗുരു മിഷന്‍ യൂ.എസ്എ  യ്ക്ക്  നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക