Image

വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വരരുതെന്ന്‌ ലക്‌നൗ സര്‍വ്വകലാശാല

Published on 13 February, 2018
 വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വരരുതെന്ന്‌ ലക്‌നൗ സര്‍വ്വകലാശാല

ന്യൂദല്‍ഹി: വാലന്റൈന്‍ ദിനത്തില്‍ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന കര്‍ശന ഉത്തരവുമായി ലക്‌നൗ സര്‍വ്വകലാശാല. വാലന്റൈന്‍ ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ബുധനാഴ്‌ച സര്‍വ്വകലാശാലയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

മാഹശിവരാത്രിയൊടനുബന്ധിച്ച്‌ ഫെബ്രുവരി 14ന്‌ സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നതല്ല. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായി ആഘോഷിക്കുന്ന വാലന്റൈന്‍ ദിനം നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ ഉത്സാഹപൂര്‍വ്വം ആഘോഷിക്കുന്നുണ്ടെന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്തരത്തിലൊരു തീരുമാനമെന്ന്‌ സര്‍വ്വകലാശാലാ ഭരണാധികാരി അറിയിച്ചു.

അന്നേ ദിവസം സര്‍വ്വകലാശാലയില്‍ ഒരു തരത്തിലുമുള്ള ക്ലാസുകളോ മറ്റ്‌ കള്‍ച്ചറല്‍ പരിപാടികളോ ഉണ്ടായിരിക്കുന്നതല്ലെന്നും ഭരണാധികാരി പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക