Image

ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിക്കുന്ന പ്രവാസി ഭര്‍ത്താക്കന്മാര്‍ക്കെതിരെ നിയമം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Published on 13 February, 2018
ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിക്കുന്ന പ്രവാസി ഭര്‍ത്താക്കന്മാര്‍ക്കെതിരെ നിയമം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിക്കുകയും, കേസുകളില്‍ സമന്‍സ്‌ കൈപ്പറ്റാത്തവരുമായ പ്രവാസി ഭര്‍ത്താക്കന്മാര്‍ക്കെതിരെ നിയമം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഭാര്യമാരെ ഉപേക്ഷിച്ച്‌ പോകുന്നവരുടെ നാട്ടിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ശുപാര്‍ശ ചെയ്യുന്ന നിയമനിര്‍മ്മാണത്തിനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ഇത്‌ സംബന്ധിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.

കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയമാണ്‌ സുപ്രധാനമായ നിയമനിര്‍മ്മാണത്തിന്‌ ഒരുങ്ങുന്നത്‌. പ്രവാസി ഭര്‍ത്താക്കന്മാര്‍ക്കെതിരെയുള്ള നടപടിക്ക്‌ പുറമേ, കുട്ടിക്കാലത്തെ പീഡനത്തെക്കുറിച്ച്‌ പ്രായപൂര്‍ത്തിയായതിന്‌ ശേഷം പരാതി നല്‍കാനുള്ള സംവിധാനത്തെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്‌. ഇതിനായി സിആര്‍പിസിയില്‍ ഭേദഗതി വരുത്താനാണ്‌ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക