Image

ബാര്‍ക്കോഴ കേസ്‌ :വിവാദ വെളിപ്പെടുത്തലുമായി ബിജുരമേശ്‌

Published on 13 February, 2018
ബാര്‍ക്കോഴ കേസ്‌ :വിവാദ വെളിപ്പെടുത്തലുമായി ബിജുരമേശ്‌

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ കേരളത്തെ പിടിച്ചുലച്ച ബാര്‍ക്കോഴ കേസില്‍ വിവാദ വെളിപ്പെടുത്തലുമായി ബിജുരമേശ്‌. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെഎം മാണിയടക്കമുള്ളവര്‍ കോഴ വാങ്ങിയെന്ന്‌ പരാതി നല്‍കിയ ബിജു രമേശ്‌ ഇത്തവണ സിപിഎം നേതാക്കള്‍ക്കെതിരെയാണ്‌ ആരോപണമുന്നയിച്ചിരിക്കുന്നത്‌. മനോരമ ന്യൂസ്‌ ചാനലാണ്‌ ബിജു രമേശിന്റെ വിവാദ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്‌.

കെഎം മാണിക്കെതിരെ കേസ്‌ നടത്തിയാല്‍ ഭരണം മാറുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നു നല്‍കാമെന്ന്‌ സിപിഎം നേതൃത്വം വാഗ്‌ദാനം നല്‍കിയെന്നാണ്‌ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നേരിട്ടാണ്‌ ഉറപ്പുനല്‍കിയതെന്നും, എന്നാല്‍ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ അവര്‍ പാലം വലിച്ചെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക