Image

ആസ്‌ട്രേലിയന്‍ പട്ടാളത്തില്‍ ആദ്യമായി മലയാളി വനിത

ജോര്‍ജ് ജോണ്‍ Published on 13 February, 2018
ആസ്‌ട്രേലിയന്‍ പട്ടാളത്തില്‍ ആദ്യമായി മലയാളി വനിത
ഫ്രാങ്ക്ഫര്‍ട്ട്: ത|ശ്ശൂര്‍ക്കാരിയായ രമ്യ രമേശ് എന്ന മുപ്പതുകാരിയാണ്
ചരിത്രത്തിലാദ്യമായി ആസ്‌ട്രേലിയയില്‍ പട്ടാളക്കാരിയായത്. രമ്യയെ കൂടാതെ മറ്റ്
ഒന്‍പത് സ്ത്രീകളാണ് 40 പേരടങ്ങുന്ന പുതിയ വനിതാ കേഡറ്റുകളുടെ സംഘത്തിലുള്ളത്
ആസ്‌ട്രേലിയന്‍ പ്രതിരോധ സേനയില്‍ മലയാളികളായ പുരുഷന്മാര്‍ ഉണ്ടെങ്കിലും ഒരു സ്ത്രീ
ആദ്യമായാണ് പാസ് ഔട്ട് ആകുന്നത്. തൃശ്ശൂരിലെ കൃഷ്ണകുമാര്‍, രമാദേവി
ദമ്പതികളുടെ പുത്രിയായ രമ്യ തൃശ്ശൂര്‍ വിമലാ കോളേജില്‍ നിന്ന് എംബിഎ
എടുത്തിട്ടുണ്ട്.
ആസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുന്‍പ് ഗള്‍ഫില്‍ ഒരു എണ്ണക്കമ്പനിയിലായിരുന്നു
ജോലി. ഭര്‍ത്താവ് രമേശ് ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ റിവേറിനാ
ഓയില്‍ ആന്റ് ബയോ എനര്‍ജി എന്ന കമ്പനിയിലെ എന്‍ജിനിയറാണ്. ഇവര്‍ക്ക് മൂന്ന്
കുട്ടികളുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക