Image

തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാം: ആഭ്യന്തര മന്ത്രാലയം

Published on 29 June, 2011
തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാം: ആഭ്യന്തര മന്ത്രാലയം
തിരുവനന്തപുരം: സര്‍വ്വീസിലിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തുകയും തീവ്രവാദ ബന്ധമുള്ളവരുമായി ബന്ധപ്പെടുകയും ചെയ്‌തെന്ന്‌ ആരോപണമുള്ള ഐജി ടോമിന്‍ ജെ. തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനു ശിപാര്‍ശ നല്‍കി. സസ്‌പെന്‍ഷന്‍ റദ്ദാക്കരുതെന്നു നേരത്തേ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ യു.ഡി.എഫ്‌ അധികാരത്തില്‍ വന്നപ്പോള്‍ നിലപാട്‌ മാറ്റുകയായിരുന്നു. ഇന്ന്‌ തച്ചങ്കരിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ യോഗം ചേരുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക