Image

മാരാമണ്ണില്‍ 65 വര്‍ഷം പ്രാസംഗികന്‍; അപൂര്‍വ ബഹുമതി സ്വന്തമാക്കാന്‍ മാര്‍ ക്രിസോസ്റ്റം

Published on 13 February, 2018
മാരാമണ്ണില്‍ 65 വര്‍ഷം പ്രാസംഗികന്‍; അപൂര്‍വ ബഹുമതി സ്വന്തമാക്കാന്‍ മാര്‍ ക്രിസോസ്റ്റം

മാരാമണ്‍ ന്മ ശതാബ്ദി നിറവില്‍ മാരാമണ്‍ കണ്‍വന്‍ഷനില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പെ!ാലീത്തയ്ക്ക് ഇന്ന് തുടര്‍ച്ചയായി 65–ാം വര്‍ഷത്തെ പ്രസംഗം. ഇന്ന് രാവിലത്തെ യോഗത്തില്‍ പ്രധാന പ്രാസംഗികനാണ് മാര്‍ ക്രിസോസ്റ്റം. മാരാമണ്‍ കണ്‍വന്‍ഷന്റെ 123 വര്‍ഷത്തെ ചരിത്രത്തില്‍ ഏതാണ്ട് 89 കണ്‍വന്‍ഷനിലെങ്കിലും ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായിരുന്നു. 

സണ്‍ഡേ സ്‌കൂള്‍ കുട്ടിയായി, യുവജനസഖ്യം പ്രവര്‍ത്തകനായി. മിഷനറിയായി, വൈദികനായി, എപ്പിസ്‌കോപ്പയായി. 2,300 ദിവസം മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയായിരുന്ന അദ്ദേഹം എട്ടു മാരാമണ്‍ കണ്‍വന്‍ഷനുകളുടെ ഉദ്ഘാടകനുമായി. 1954 മുതല്‍ (65 വര്‍ഷം) മാരാണ്ണിലെ കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ ഒരുവര്‍ഷം പോലും ഇടമുറിയാതെ പ്രസംഗിക്കുവാനുള്ള ഭാഗ്യവും മാര്‍ ക്രിസോസ്റ്റത്തിനു ലഭിച്ചു. 

ആലുവയില്‍ കോളജില്‍ പഠിക്കുന്ന കാലത്തും അങ്കോല, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍, വൈദികനായ ശേഷം (1944) തുടര്‍ച്ചയായി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്നും മാര്‍ ക്രിസോസ്റ്റം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക