Image

സ്വാദുള്ള ഭോജനം (കവിത: ഡോ.ഇ.എം. പൂമൊട്ടില്‍)

Published on 14 February, 2018
സ്വാദുള്ള ഭോജനം (കവിത: ഡോ.ഇ.എം. പൂമൊട്ടില്‍)
നീലത്തടാകത്തില്‍ അമ്മയോടൊപ്പം
നീന്തിക്കളിച്ചു നാലഞ്ചു മത്സ്യങ്ങള്‍
ആടിയും പാടിയും ലേഹം ഭുജിച്ചും
ആഹ്‌ളാദമോടവര്‍ മേവുന്ന കാലം

ഓരോ ദിനം പുലരുന്നൊരാ നേരം
ഓമനക്കുഞ്ഞുങ്ങളോടമ്മ ഓതും:
പെട്ടെന്നു സ്വാദുള്ള ഭോജനം മുമ്പില്‍
പ്രത്യക്ഷമാകുമ്പോള്‍ സൂക്ഷിച്ചീടേണം
ചതിയുണ്ടതില്‍ നമ്മെ കോര്‍ത്തെടുക്കാന്‍
പതിയിരിപ്പൂ മൂര്‍ഛയുള്ള ചൂണ്ടല്‍!

ഒരുനാളൊരു മത്സ്യത്തിന്റെ മുമ്പില്‍
"സ്വാദുള്ള ഭോജനം' പ്രത്യക്ഷമായി,
മാതാവിന്‍ വാക്കുകള്‍ ക്ഷിപ്രം മറുന്നു
ആര്‍ത്തിയോടതു വിഴുങ്ങി വിസാരം!

പെട്ടെന്നു ചൂണ്ടക്കാരന്റെ കൈയില്‍ മീന്‍
കുട്ടികള്‍ക്കൊരു കാഴ്ച വസ്തുവായി,
വൈകാതവന്റെ തീന്‍മേശയില്‍, കഷ്ടം
സ്വാദുള്ള നിഘസമതായി മാറി!!
Join WhatsApp News
ചവറ്റുകുട്ട 2018-02-15 16:47:39
പൂമുട്ടിന്റെ ഭാഗ്യം. ഒരു അഭിപ്രായം/ഉപദേശം പത്രാധിപർ ചവറ്റുകുട്ടയിൽ ഇട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക