Image

കണ്ണുനീര്‍ കായല്‍ (കവിത: സി.ജി പണിക്കര്‍ കുണ്ടറ)

Published on 14 February, 2018
കണ്ണുനീര്‍ കായല്‍ (കവിത: സി.ജി പണിക്കര്‍ കുണ്ടറ)
കഴിഞ്ഞുപോയ കാലമേ കണ്ണുനീര്‍ കായലിലെന്‍
ജീവിതത്തോണി മുങ്ങി
അന്നെന്‍ ജീവന്റെ രോദനം കേട്ടു നീ എന്നിട്ടും
കാണാത്ത മട്ടില്‍ കടന്നു പോയി

കാലമേ നീ പേറും നീതിതന്‍ ത്രാസിന്‍െറ
തൂലിക എന്നോ നിലച്ചതാണോ
സൂഷ്മമായ് നീ നോക്കീടാത്തതാണോ
അതോ കണ്ണില്‍ തിമിരം പിടിച്ചതാണോ

കാലമേ നിന്‍െറ ഈ പൂങ്കാവനത്തില്‍
എന്തിനെന്നെ തീര്‍ത്തു പാഴ്‌ച്ചെടിയായ്
എന്‍ മനോ മോഹ പുഷ്പങ്ങളൊക്കെയും
എന്തിന് കടലാസ്സു പൂക്കളായി

കാലമേ നിന്‍ കൈയ്യില്‍ ഞാന്‍ വെറുമൊരു പമ്പരം
ക്രൂരമായ് നോവിച്ചീടുന്നെന്നും നിന്‍കരം
ഇന്നും എന്നുളളിലായ് നീറുന്നു നൊമ്പരം
നൊന്തു നൊന്തു വെന്തുപോയ് ഇന്നെന്‍ നെഞ്ചകം

തെറ്റുകുറ്റങ്ങളെല്ലാം ഏറി എന്നാകിലും
സ്വര്‍ണ്ണവും വെളളിയും തൂക്കുന്നതുപോലെ
പച്ചക്കറികളും കൊച്ചു മത്സ്യങ്ങള്‍ പോലും
ക്യത്യമായ് തൂക്കും ഈ മര്‍ത്യന്‍ എത്രഭേദം

Join WhatsApp News
മനോജ് അഞ്ചേരി 2018-02-16 11:59:49
കഴിഞ്ഞു പോയ കാലത്തിലേക്കുള്ള ഒരു എത്തിനോട്ടം ....മോഹങ്ങളും , മോഹഭങ്ങളും ഭൂതകാലത്തിൻടെ  തീരങ്ങളിൽ  അലിഞ്ഞലിഞ്ഞു ഇല്ലാതായി  തീരുന്ന  ശൂന്യാവസ്ഥ  ..... കാലം നുള്ളി നോവിക്കുബോൾ ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികൊണ്ടു എഴുതിയ മനോഹരമായ കവിത.. സങ്കല്പങ്ങളും യാഥാർത്യവും തമ്മിൽ മനോനിലയുടെ അടിത്തട്ടിൽ കിടന്നുള്ള ഏറ്റുമുട്ടൽ വളരെ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു ...... അഭിന്ദനങ്ങൾ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക