Image

ഈശ്വരന്മാരെ ഭയപ്പെടേണ്ട: മലയാളം സൊസൈറ്റിയില്‍ ചര്‍ച്ചാ സമ്മേളനം

എ.സി. ജോര്‍ജ്ജ് Published on 14 February, 2018
ഈശ്വരന്മാരെ ഭയപ്പെടേണ്ട: മലയാളം സൊസൈറ്റിയില്‍ ചര്‍ച്ചാ സമ്മേളനം
ഹ്യൂസ്റ്റന്‍: മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രതിമാസ ചര്‍ച്ചാ സമ്മേളനം ഹ്യൂസ്റ്റനിലെ കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11-ാം തീയതി വൈകുന്നേരം കൂടുകയുണ്ടായി.

മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണിക്കരോട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രസ്തുത സമ്മേളനത്തില്‍ പ്രശസ്തരസതന്ത്ര ശാസ്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും, ഗവേഷകനും, ജര്‍മ്മനിയിലെ ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയിലെ റിട്ടയേര്‍ഡ്അദ്ധ്യാപകനുമായ ഡോ. രാജപ്പന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.

ഇന്ത്യയിലേയും പ്രത്യകിച്ച് കേരളത്തിലേയും ആനുകാലിക പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അവലോകനം ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാടെന്നവകാശപ്പെടുന്ന കേരളത്തിന്റെ പരിസ്ഥിതി പ്രശ്‌നങ്ങളേയും മാലിന്യ നിര്‍മ്മാര്‍ജ്ജന മാര്‍ഗങ്ങളേയും ഊന്നല്‍നല്‍കിയും വിശകലനം ചെയ്തും നടത്തിയ പ്രഭാഷണം അത്യന്തം വിജ്ഞാനപ്രദവും പ്രായോഗികവുമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

തുടര്‍ന്ന് ജോസഫ് തച്ചാറ ''''ദൈവങ്ങള്‍ക്കുസ്വന്തം'' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ആക്ഷേപഹാസ്യ പ്രധാനമായ ഒരു കവിത അവതരിപ്പിച്ചു. ''''ഈശ്വരന്മാരെ നിങ്ങള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ടാ''. നിങ്ങളെല്ലാംഎവിടെആണെങ്കിലും പരമസുഖമായിരിക്കുക. നിങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയില്‍ വെട്ടാനും കുത്താനും തലതല്ലിചാകാനും എപ്പോഴും ആളുണ്ട്, ഞങ്ങളുണ്ട് എന്ന ഒരു തരം ഹാസ്യരൂപേണയുള്ള കവിത. ഈശ്വരന്മാരേയുംവിവിധ മതങ്ങളേയും അതിലെആചാരങ്ങളെയും അവരില്‍ ചിലരുടെ അവിവേക, ആക്രമണ, നശീകരണ പ്രവൃത്തികള്‍ക്കെതിരെയും വിരല്‍ ചൂണ്ടിയുള്ള ആ കവിത ആശയ സമ്പുഷ്ടമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

''''സോഷ്യല്‍ മീഡിയായും അഡിക്ഷനും'' എന്ന വിഷയത്തില്‍ ജയിംസ് ചാക്കോ മുട്ടുങ്കല്‍ എഴുതി വായിച്ച ഈടുറ്റ ലേഖനം സോഷ്യല്‍ മീഡിയായില്‍ പതിയിരിക്കുന്ന അനേകം അപകടങ്ങളേയും ആപത്തുകളേയും തുറന്നുകാട്ടി. സോഷ്യല്‍ മീഡിയ എന്ന ഈ നവമാധ്യമങ്ങള്‍ സമൂഹത്തിന് വളരെ സൗകര്യവും ഗുണവും നല്‍കുന്നുണ്ടെങ്കിലും അതിലേറെ മനുഷ്യനേയും സമൂഹത്തിനേയും മലിനീകരിച്ചു കൊണ്ടിരിക്കുന്നു. ഊണും ഉറക്കവുമില്ലാതെ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ധാരാളംപേര്‍ ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണിലും കളിച്ചും പരതിയും ആരോഗ്യം നശിപ്പിക്കുന്നു. കുടുംബ ബന്ധങ്ങള്‍ തകരുന്നു. അനാശാസ്യ ബന്ധങ്ങളിലും കൂട്ടുകെട്ടിലുംഅകപ്പെടുന്നു. ഈ മാധ്യമങ്ങളിലൂടെ അസത്യങ്ങളും, അസന്മാര്‍ഗീക ചിന്തകളും പ്രചരിപ്പിക്കപ്പെടുന്നു. ഇന്ന് സോഷ്യല്‍ മീഡിയായുടെ അതിപ്രസരം പലര്‍ക്കും ഒരു തരം ലഹരിയും അഡിക്ഷനുമായി മാറിയിരിക്കുകയുമാണ്.

അമേരിക്കയില്‍ മലയാള ഭാഷയുടേയും, സംസ്‌കാരത്തിന്റേയും വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേണ്ടി നിലകൊള്ളുന്ന മലയാളം സൊസൈറ്റിയുടെ ഫെബ്രുവരി മാസ ചര്‍ച്ചാ സമ്മേളനത്തില്‍ പ്രതിഭാധനന്മാരും, എഴുത്തുകാരും, സാംസ്‌കാരിക പ്രവര്‍ത്തകരുമായ ജോര്‍ജ്ജ് മണിക്കരോട്ട്, ജോര്‍ജ്ജ് പുത്തന്‍കുരിശ്, പൊന്നുപിള്ള, എ.സി. ജോര്‍ജ്ജ്, ഡോ. മാത്യുവൈരമണ്‍, കുര്യന്‍ മ്യാലില്‍, ജോണ്‍ കൂന്തറ, ഈശോ ജേക്കബ്, ടോം വിരിപ്പന്‍, ജയിംസ് ചാക്കോ മുട്ടുങ്കല്‍, സലീംഅറയ്ക്കല്‍, കെ.ജെ. തോമസ്, ഷിജുജോര്‍ജ്ജ്, നയിനാന്‍ മാത്തുള്ള, ബാബുതെക്കേക്കര, ജോസഫ് തച്ചാറ തുടങ്ങിയവര്‍ സജീവമായി പങ്കെടുക്കുകയും സംസാരിക്കുകയുമുണ്ടായി. 
ഈശ്വരന്മാരെ ഭയപ്പെടേണ്ട: മലയാളം സൊസൈറ്റിയില്‍ ചര്‍ച്ചാ സമ്മേളനം ഈശ്വരന്മാരെ ഭയപ്പെടേണ്ട: മലയാളം സൊസൈറ്റിയില്‍ ചര്‍ച്ചാ സമ്മേളനം ഈശ്വരന്മാരെ ഭയപ്പെടേണ്ട: മലയാളം സൊസൈറ്റിയില്‍ ചര്‍ച്ചാ സമ്മേളനം ഈശ്വരന്മാരെ ഭയപ്പെടേണ്ട: മലയാളം സൊസൈറ്റിയില്‍ ചര്‍ച്ചാ സമ്മേളനം
Join WhatsApp News
ഈശ്വരൻ 2018-02-14 22:13:31
ഞങ്ങളെ ഒന്നും നിങ്ങളക്ക് ഈയിടെ ആയി ഒരു മീച്ചവും ഇല്ല - ആകപ്പാടെ അല്പം ഭയമുള്ളവർ ജയനും മാത്തുള്ളയുമാണ് ബാക്കി എല്ലാം പോക്കാ . എല്ലാത്തിനേം ശരിയാക്കുന്നുണ്ട് .  ഭൂമി കുലുക്കം, സുനാമി, ഇടിയും മഴയും, ചുഴലി കാറ്റ് എല്ലാം ഇടക്ക് ഒരു അഗ്നിപർവ്വതം പൊട്ടിക്കൽ എല്ലാം ഞാൻ ശരിയാക്കി തരാം . നോക്കട്ടെ നീയെല്ലാം എന്നെ വിളിക്കുമൊന്ന്

sunu 2018-02-15 10:13:12
ഈശ്വരന്മാരെ ഭയപ്പെടേണ്ട , എന്തെന്നാൽ ഈശ്വരന് മലയാളം അറിയില്ല .  ഓരോ കണ്ടുപിടുത്തങ്ങൾ! ദൈവത്തെ ഓടിച്ചിട്ട് പിടിക്കുവാൻ അമേരിക്കൻ എഴുത്തുകാർ നടത്തുന്ന പരാക്രമം ചില്ലറയല്ല.  "ഇൻ ഗോഡ് വി ട്രസ്റ്റ് " എന്നെഴുതിയ നാണയം കൊണ്ട് മൃഷ്ട്ടാന ഭോജനം അടിച്ചു ശരീരത്തിൽ ബലപ്പെട്ടിട്ടാണ് ആത്മാവിൽ ഈ ദൈവനിന്ദ എഴുതി ദൈവശാത്രജ്ഞന്മാർ ഇവിടെ വിലസുന്നത് . ഈ ശാസ്ത്ര അജ്ഞന്മാരോട് ഒരപേക്ഷ . സൃഷ്ടിയും സൃഷ്ടാവും ഇല്ലാതാകുന്ന ഇപ്പോഴത്തെ വിപണയിലെ വില്ലൻ  'സെക്സ് റോബർട്ട്' നേപ്പറ്റി ഒരു പഠനം  നടത്തുക. 
ഒരു പാവം ഈശ്വരൻ 2018-02-15 17:58:30
vനിങ്ങളെയൊക്കെ  ശ്രിട്ടിച്ചുവിട്ടത്  നഷ്ടമായി. ഈശ്വരനായ  എന്റ പേരിൽ  അനേകായിരം  പ്രീസ്റ്റ്കളും  ഇടനിലക്കാരും  ഉപജീവനം  നടത്തുന്നു.   നിങ്ങളെ  ഉപദേശിച്ചും  പേടിപ്പിച്ചും പീഡിപ്പിച്ചും  അവർ  ആടാമ്പര ജീവിതം  നടത്തുന്നു . ഈശ്വരന്മാരായ  ഞാങ്കൾക്കായി നിങ്ങൾ  പരസ്പരം  കുത്തി  ചാകുന്നു . ഇത്  കാണുന്ന  ഈ പാവം  ദൈവത്തിനു  ഒരു മന സമാധാനവും  ഇല്ല. പിന്നെ  എങ്ങനാ  ഞങ്ങൾ  സുഖമായിരിക്കുന്നത്‌.  പറയു . പിന്നെ  എങ്കനെയൊക്ക  ഉണ്ട്  മലയാളം സൊസൈറ്റി പിള്ളാര് .  അവിടെ  ഒരു റൈറ്റർ ഫോറവും  ഉണ്ടല്ലോ .  ഇനി ഈ വിഷയം  തന്നെ  റൈറ്റർ ഫോറത്തിലും  അവതരിപ്പിക്കുമായിരിക്കും .
something   different   അവതരിപ്പിക്കാൻ  നോക്കു  മക്കളെ. ഞാൻ അറിയുന്ന  ഒരു  പാവം  പെൺ  എന്റ  കാസട് ഡിയിൽ  ഉണ്ട് .  അതിനു  വല്ല അമേരിക്കൻ വിസയും  തരപ്പെടിത്തി  കൊടുത്തു , മലയാളം സൊസൈറ്റി യിലോ  റൈറ്റർ ഫോറത്തിലൊ  ഒരു  നല്ല ജോലി  തരപെടുത്തിയാൽ  നന്നായിരുന്നു .  നാട്ടിൽ നിന്ന്  വലിയ  സെലിബ്രിറ്റികൾ  വന്നു  ഭയങ്കര  പ്രഭാഷണങ്ങൾ  നടത്തി  നിങ്ങളെ  കോൾമയിർ  കൊള്ളിക്കുന്നതായി  കാണുന്നു.  എന്നാലും  ഇവർക്കൊക്കെ  ചുമ്മാ  നാട്ടിലെ ഗാർബേജ്  ഡിസ്പോസൽ  ഒക്ക പറ്റി  പറയാനാണോ ? ഇതെല്ലാം  ഒരു കൊച്ചുകുട്ടിക്കും  അറിയാവുന്ന  സംഗതി ആണല്ലോ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക