Image

എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ വൈദീക മന്ദിരം കൂദാശ ചെയ്തു

ശങ്കരന്‍കുട്ടി Published on 14 February, 2018
എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ വൈദീക മന്ദിരം കൂദാശ ചെയ്തു
ഹൂസ്റ്റണ്‍: ഡിവൈന്‍ മേഴ്‌സി കത്തോലിക്ക ചര്‍ച്ചിന്റെ ഇടവകാംഗങ്ങള്‍ പണികഴിപ്പിച്ച ദൈവീകമായ വൈദീക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് ചിക്കാഗോ സിറോ മലബാര്‍ ഡിയോസിസിന്റെ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത് നിര്‍വഹിച്ചു.

എഡിന്‍ബര്‍ഗ് സിറ്റിയുടെ മേയര്‍ ശ്രീ റിച്ചാര്‍ഡ് മോളിന, സിറ്റി ഫയര്‍ മാര്‍ഷല്‍ ശ്രീ ഷോണ്‍ തുടങ്ങിയവര്‍ എഡിന്‍ബര്‍ഗ് സിറ്റിയെ പ്രതിനിധീകരിച്ചു ചടങ്ങില്‍ സന്നിഹിതാരായിരുന്നു. മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി വികാരി ഫാദര്‍ ബിജു പി സൈമണ്‍, ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് പള്ളി വികാരി ഫാദര്‍ മാത്തുക്കുട്ടി മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. മാര്‍ ജേക്കബ് അങ്ങാടിയത് ഈ വൈദീക മന്ദിരം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച എല്ലാ ഇടവകങ്ങള്‍ക്കും നന്ദി പറഞ്ഞതോടൊപ്പം ഇത് ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തി ഫലം ആണെന്ന് കൂട്ടിച്ചേര്‍ത്തു.

ട്രസ്റ്റീമാരായ ശ്രീ എബ്രഹാം ഫിലിപ്പ്, ശ്രീ ജോണ്‍ വര്ഗീസ് എന്നിവരുടെ കര്‍മ്മ നിരതമായ പ്രവര്‍ത്തനവും, പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെയും ഇടവകാംഗങ്ങളുടെയും അകൈതവമായ പിന്തുണയും ഈ പദ്ധതിയെ യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചുവെന്ന് ഇടവക വികാരി ഫാദര്‍ വില്‍സണ്‍ ആന്റണി കണ്ടങ്കരി പറഞ്ഞു. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്, മേയര്‍ ശ്രീ റിച്ചാര്‍ഡ് മോളിന മറ്റു വിശിഷ്ട അതിഥികളോടൊപ്പം ദീപം തെളിയിച്ചതിനു ശേഷം പാല് കാച്ചല്‍ ചടങ്ങും നടത്തി. ശ്രീമതി ഷേബാ സജീവ് കൊറിയോഗ്രാഫ് ചെയ്തു സിസിഡി കുട്ടികള്‍ അവതരിപ്പിച്ച “ഫ്‌ളാഷ് മോബും “ ചടങ്ങിന് കൊഴുപ്പേകി. ട്രസ്റ്റീ ശ്രീ എബ്രഹാം ഫിലിപ്പും ഇടവക വികാരി ഫാദര്‍ വില്‍സണ്‍ കണ്ടങ്കരിയും ചടങ്ങില്‍ സന്നിഹിതരായവരുടെ സഹകരണത്തിനും സാന്നിദ്ധ്യത്തിനും നന്ദി പ്രകാശിപ്പിച്ചു.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി ഹൂസ്റ്റന്‍
എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ വൈദീക മന്ദിരം കൂദാശ ചെയ്തു എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ വൈദീക മന്ദിരം കൂദാശ ചെയ്തു എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ വൈദീക മന്ദിരം കൂദാശ ചെയ്തു എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ വൈദീക മന്ദിരം കൂദാശ ചെയ്തു എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സിറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ വൈദീക മന്ദിരം കൂദാശ ചെയ്തു
Join WhatsApp News
vincent emmanuel 2018-02-15 11:14:57
This will be last time , the names of those who worked hard  behind this project will be mentioned. As in every case , the names of those trustees and those who worked hard behind this project will turn into oblivion. Those who fought against it, will be remembered for years to come.The new theory is, without opposition nothing can get done. So please write all those names of who objected to this project and hang it on the rectory wall saying "These people made this project possible"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക