Image

ബോബി തോമസും ചെറിയാന്‍ കോശിയും, യുവനേതൃത്വം ഫോമയിലേയ്ക്ക്

ജോസഫ് ഇടിക്കുള Published on 15 February, 2018
ബോബി തോമസും ചെറിയാന്‍ കോശിയും, യുവനേതൃത്വം ഫോമയിലേയ്ക്ക്
ന്യൂ യോര്‍ക്ക് : കേരള സമാജം ഓഫ് ന്യൂ ജേഴ്സി മുന്‍ പ്രസിഡന്റും ഫോമാ മിഡ് അറ്റലാന്റിക് റീജിയന്റെ ഇപ്പോഴത്തെ ട്രഷററുമായ  ബോബി തോമസിനെ മിഡ് അറ്റലാന്റിക് റീജിയന്റെ  2018-20 വര്‍ഷത്തെ റീജിണല്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ വൈസ് പ്രസിഡന്റുമായ ചെറിയാന്‍ കോശിയെ നാഷണല്‍ കമ്മറ്റി മെംബറായും  അതാത് കമ്മറ്റികള്‍ നാമനിര്‍ദേശം ചെയ്തു.

കേരളസമാജത്തിന്റെ  പ്രസിഡന്റ്  ശ്രീ. ഹരികുമാര്‍ രാജന്റെ അധ്യക്ഷതയില്‍ കൂടിയ ഭാരവാഹികളുടെ  യോഗത്തിലാണ്  ബോബിയുടെ പേര് നിര്‌ദേശിക്കപ്പെട്ടത്, എല്ലാവരുടെയും പിന്തുണയോടു കൂടി യോഗം അത് അംഗീകരിക്കുകയും ചെയ്തു, ബോബി തോമസ്  കേരളം സമാജം ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡന്റായി തുടര്‍ച്ചയായി രണ്ടുപ്രാവശ്യം സേവനം ചെയ്തിട്ടുണ്ട്.  റീജിണല്‍ ട്രഷറര്‍ ആയി ഇദ്ദേഹം കഴിഞ്ഞ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും പരിപൂര്‍ണ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തീകരിക്കാന്‍ ബോബി ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ സാമാജം പ്രസിഡന്റ്  ഹരികുമാര്‍ രാജന്‍ അനുസ്മരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. 

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയയുടെ  ( മാപ്പ് )എക്‌സിക്യൂട്ടീവ് കമ്മറ്റിയടക്കം  പല സംഘടനകളുടെയും നേതൃ സ്ഥാനങ്ങളില്‍  സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ചുള്ള  പരിചയവുമായാണ്  ചെറിയാന്‍ കോശി  ഫോമാ 2018 നാഷണല്‍ കമ്മറ്റിയിലേക്കു മത്സരിക്കുവാനൊരുങ്ങുന്നത്, സത്യം ഇന്‍ഫോ സര്‍വീസസ് സ്റ്റേറ്റ് ഹെഡ് പദവിയിലിരിക്കുമ്പോള്‍ അമേരിക്കയിലേക്ക് കുടുംബമായി  കുടിയേറിയ ചെറിയാന്‍ കോശി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയയുടെ  ( മാപ്പ് ) സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍  അലങ്കരിച്ചിട്ടുണ്ട്, കൂടാതെ പത്തനംതിട്ട  ഡിസ്ട്രിക്ട് അസ്സോസിയേഷന്‍ പ്രസിഡന്റ്, ഇന്റര്‍നാഷണല്‍  ഓവര്‍ സീസ് കോണ്‍ഗ്രസ് ഫിലാഡെല്‍ഫിയ ചാപ്റ്റര്‍ സെക്രട്ടറി, എക്യൂമെനിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡെല്‍ഫിയയുടെ സെക്രട്ടറി  തുടങ്ങിയ പദവികളിലും  ചെറിയാന്‍ കോശി സേവനമനുഷ്ടിച്ചിട്ടുണ്ട്, റൈറ്റ് എയ്ഡ് കോര്‍പറേഷനില്‍ മാനേജരായി ജോലി ചെയ്യുന്ന അദ്ദേഹം ഒരു മികച്ച സംഘാടകനാണെന്ന് മാപ്പ് പ്രസിഡന്റ് അനു സ്‌കറിയ, സെക്രട്ടറി തോമസ് ചാണ്ടി മിഡ്-അറ്റലാന്റിക് റീജിയണ്‍ വൈസ് പ്രസിഡന്റ് ആയ സാബു സ്‌കറിയ എന്നിവര്‍ അറിയിച്ചു, മാപ്പ് ഭാരവാഹികളുടെ യോഗത്തില്‍ ചെറിയാന്‍ കോശിയുടെ പേര് നാഷണല്‍ കമ്മറ്റിയിലേക്ക് നിര്‌ദേശിക്കപ്പെടുകയും യോഗം അത് പാസ്സാക്കുകയും ചെയ്തു.

കലയുടെ പ്രസിഡന്റ് ഡോക്ടര്‍ ജെയിംസ് കുറിച്ചി, മാപ്പ് പ്രസിഡന്റ് അനു സ്‌കറിയ,  ഡെല്‍മ പ്രസിഡന്റ് അബിത ജോസ്, കാന്‍ജ് പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, കെ എസ്  എന്‍ ജെ പ്രസിഡന്റ് ഹരികുമാര്‍ രാജന്‍, സൗത്ത് ജേഴ്സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രാജു വര്‍ഗീസ്  തുടങ്ങി  മിഡ്-അറ്റലാന്റിക് റീജിയനില്‍ ഉള്‍പ്പെട്ട എല്ലാ അസ്സോസിയേഷനുകളുടെയും പ്രസിഡന്റുമാരുടെയും എക്‌സിക്യൂട്ടീവ്  കമ്മറ്റിയുടെയും   സമ്പൂര്‍ണ പിന്തുണ ബോബി തോമസിനും  ചെറിയാന്‍ കോശിക്കുമുണ്ടെന്ന്  നിലവിലെ റീജിണല്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയയും സെക്രട്ടറി ജോജോ കോട്ടൂരും അറിയിച്ചു.

ഫോമയുടെ വളര്‍ച്ചക്ക് യുവാക്കള്‍  മുന്നിട്ടിറങ്ങേണ്ടത് വളരെ അത്യാവശ്യമാണെന്നും  പല സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പന്നരാണ് ബോബി തോമസും ചെറിയാന്‍ കോശിയും എന്ന് ഫോമാ മുന്‍ ജനറല്‍  സെക്രട്ടറി അനിയന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു,കലയുടെ മുന്‍ പ്രസിഡന്റ്  സണ്ണി എബ്രഹാം, ഫോമാ ജുഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍  സി മത്തായി, ജുഡീഷ്യറി കൗണ്‍സില്‍  മെംബര്‍  യോഹന്നാന്‍ ശങ്കരത്തില്‍, ജുഡീഷ്യറി കൗണ്‍സില്‍ മെമ്പര്‍  അലക്‌സ് ജോണ്‍, നാഷണല്‍ കമ്മറ്റി മെമ്പര്‍മാരായ സഖറിയാസ്  പെരിയപ്പുറം, സിറിയക് കുര്യന്‍, രേഖ ഫിലിപ്പ്  യൂത്ത് റെപ്രസെന്റേറ്റീവ്  ബേസില്‍ എലിയാസ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക