Image

ഇന്ദ്രന്‍സിന്റെ വ്യത്യസ്‌ത അഭിനയവുമായി ആളൊരുക്കത്തിന്റെ ടീസര്‍

Published on 15 February, 2018
ഇന്ദ്രന്‍സിന്റെ വ്യത്യസ്‌ത  അഭിനയവുമായി  ആളൊരുക്കത്തിന്റെ ടീസര്‍

നടന്‍ ഇന്ദ്രന്‍സിന്റെ വ്യത്യസ്‌തമായ അഭിനയപ്രകടനവുമായി ആളൊരുക്കത്തിന്റെ ആദ്യ ടീസര്‍ പ്രണയദിനത്തില്‍ പുറത്തിറങ്ങി. ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയനുഭവങ്ങളാണ്‌ ടീസറില്‍ പറയുന്നത്‌.
മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജോളിവുഡ്‌ മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ്‌ നിര്‍മ്മിക്കുന്നത്‌. സമകാലിക പ്രസക്തമായ ഗൗരവമുള്ള ഒരു വിഷയമാണ്‌ ആളൊരുക്കം പറയുന്നത്‌.
കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്‌ഗദരായ കലാകാരന്മാര്‍ ചിത്രത്തിന്‌ വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിക്കുന്നു. മറ്റു അഭിനേതാക്കള്‍ : ശ്രീകാന്ത്‌ മേനോന്‍, അലിയാര്‍, വിഷ്‌ണു അഗസ്‌ത്യ, സീത ബാല, എസ്‌, ഷാജി ജോണ്‍, ശ്രീഷ്‌മ, ദീപക്‌ ജയപ്രകാശ്‌, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത്‌ നമ്പ്യാര്‍, സജിത സന്ദീപ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക