Image

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 15 February, 2018
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു
ഫിലാഡല്‍ഫിയ: സഹോദര സ്‌നേഹത്തിന്റെ നഗരിയായി അറിയപ്പെടുന്ന ഫിലാഡല്‍ഫിയയില്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ ഫിലാഡല്‍ഫിയ അന്‍റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു.

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ 2017- 18-ലെ അവസാന പ്രോഗ്രാമായ ഈ പ്രാര്‍ത്ഥനാദിനത്തില്‍, ഫിലാഡല്‍ഫിയയിലും പരിസരങ്ങളിലുമുള്ള ഇരുപത്തിരണ്ട് ക്രിസ്തീയ ദേവാലയങ്ങളിലെ വിശ്വാസികള്‍, റവ.ഫാ. സജി മുക്കൂട്ട് (ചെയര്‍മാന്‍), റവ.ഫാ. കെ.കെ. ജോണ്‍ (കോ- ചെയര്‍മാന്‍), റവ.ഫാ. എം.കെ. കുര്യാക്കോസ് (റിലീജിയസ് ആക്ടിവിക്ടി കോര്‍ഡിനേറ്റര്‍), കോശി വര്‍ഗീസ് (സെക്രട്ടറി), അക്‌സ ജോസഫ് (വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍), ബീന കോശി (വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഒത്തുചേരുന്നു.

ഭൂഗോളത്തിന്റെ കിഴക്കേ അറ്റത്ത് സൂര്യോദയം ആദ്യം രേഖപ്പെടുത്തുന്ന സമോവന്‍ ദ്വീപ് സമൂഹങ്ങളില്‍ ആരംഭിക്കുന്ന ഈ അഖണ്ഡ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നൂറ്റി എഴുപത്തിരണ്ട് രാജ്യങ്ങളിലെ സ്ത്രീകള്‍ പങ്കെടുക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകളേയും കുഞ്ഞുങ്ങളേയും ബാധിക്കുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിനും അവരോടൊപ്പം ചേര്‍ന്നു നിന്ന് അവരെ സഹായിക്കുവാനും, അവരെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് വിടുതലിനായി പ്രാര്‍ത്ഥിക്കുവാനും വേണ്ടിയാണ് ഈ കൂടിവരവുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും വേര്‍തിരിക്കാനാവാത്ത ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണെന്നു നമ്മെ ഓര്‍മ്മിപ്പിക്കുക ആണ് ഈ ഒത്തുചേരലിന്റെ ലക്ഷ്യം.

ഓരോ വര്‍ഷവും ഓരോ രാജ്യക്കാരായ സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തയാറാക്കുന്ന ആരാധന ക്രമം ആണ് ഈ ശുശ്രൂഷയില്‍ ഉപയോഗിക്കുന്നത്. ഈവര്‍ഷം തെക്കേ അമേരിക്കയുടെ വടക്കുകിഴക്ക് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ രാജ്യമായ സൂരിനാമിലെ സ്ത്രീകള്‍, അവര്‍ നേരിടുന്ന പ്രയാസങ്ങളേയും, വെല്ലുവിളികളേയും കേന്ദ്രീകരിച്ച് "ദൈവത്തിന്റെ സൃഷ്ടി എത്ര മഹത്തരം' എന്ന ആശയത്തെ (ബൈബിളിലെ ഉല്പത്തി പുസ്തകം 1:1 -31) ആധാരമാക്കിയുള്ള ആരാധനയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ആന്‍ ചെറിയാന്‍ (ഡെലവെയര്‍വാലി മാര്‍ത്തോമാ ഇടവക) മുഖ്യ പ്രഭാഷകയായിരിക്കും. മധ്യസ്ഥ പ്രാര്‍ത്ഥന, പ്രധാന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഡാന്‍സ്, സ്കിറ്റുകള്‍, ക്വയര്‍ ഗാനങ്ങള്‍ എന്നിവയ്ക്ക് സുമ ചാക്കോ, ലൈലാ അലക്‌സ്, ലിസി തോമസ്, നിര്‍മ്മല ഏബ്രഹാം, സുനിതാ ഫ്‌ളവര്‍ഹില്‍, തോമസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ അതിവിപുലമായ രീതിയില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക