Image

ഒമറിന്റെ അഡാറ്‌ ലവിനെ പിന്തുണച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌

Published on 15 February, 2018
ഒമറിന്റെ അഡാറ്‌ ലവിനെ പിന്തുണച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌

ഒമര്‍ ലുലുവിന്റെ ഒരൂ അഡാറ്‌ ലവ്‌ എന്ന സിനിമയിലെ മാണിക്യ മലരായി എന്നു തുടങ്ങുന്ന  പാട്ട്‌ നിരോധിക്കണമെന്ന അഭിപ്രായം ഇല്ലെന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌. വിഷയത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കട്ടെ.

ഈ പാട്ട്‌ കൊണ്ട്‌ ഇസ്ലാം മതത്തിനോ മതനേതാക്കള്‍ക്കോ ഒരു പരിക്കും പറ്റില്ലെന്നും സംസ്ഥാന സമിതി അംഗം സി അബ്ദുള്‍ ഹമീദ്‌ പ്രതികരിച്ചു. മതവികാരം വ്രണപ്പെട്ടെന്ന്‌ ആരോപിച്ചാണ്‌ സിനിമയിലെ ഗാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്‌.

പാട്ടിനെതിരെ ഹൈദരാബാദിലെ ഒരു സംഘമാണ്‌ ആദ്യം പരാതി നല്‍കിയത്‌. പാട്ട്‌ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു പരാതി. ഹൈദരാബാദ്‌ പൊലീസ്‌ ഒമര്‍ ലുലുവിനെതിരെ കേസെടുത്തിട്ടുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയനും സംവിധായകന്‍ മകലും സിനിമയ്‌ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി രംഗത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക