Image

മാണിക്യമലരായ പൂവി' പ്രണയഗാനമല്ലെന്ന്‌ നടി പ്രിയ വാര്യര്‍

Published on 15 February, 2018
മാണിക്യമലരായ പൂവി' പ്രണയഗാനമല്ലെന്ന്‌ നടി പ്രിയ വാര്യര്‍


മാണിക്യ മലരായ പൂവി എന്ന ഗാനം വിവാദങ്ങളില്‍ നിന്ന്‌ വിവാദങ്ങളിലേയ്‌ക്ക്‌. ഗാനത്തിന്റെ പേരില്‍ സംവിധായകനും നടി പ്രിയ വാര്യര്‍ക്കുമെതിരെ കേസെടുത്തെന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

അതൊരു പ്രണയഗാനമല്ലെന്നും മുസ്ലീം സമുദായം ചില പ്രത്യേക അവസരങ്ങളില്‍ ഉപയോഗിക്കുന്നതാണെന്നും  പ്രണയഗാനല്ലെങ്കിലും അതു പോലെ ഒരു ഫീലാണ്‌ ഗാനം നല്‍കുന്നതെന്നും ഒരു അഡാര്‍ ലവ്‌ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ താരമായ പ്രിയ ആര്‍ വാര്യര്‍ പറഞ്ഞു. മുസ്ലീംമത വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന പേരില്‍ ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചതിനു പിന്നാലെ റുസ സംഘടന ഗാനം ചിത്രത്തില്‍ നിന്ന്‌ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സെന്‍സര്‍ ബോര്‍ഡിന്‌ കത്തയച്ചിരിക്കുകയാണ്‌.

അതേസമയം ഗാനത്തില്‍ പ്രവാചകനിന്ദയുണ്ടെന്ന്‌ താന്‍ കരുതുന്നില്ലെന്നും ഇത്തരം വിവാദങ്ങളെ നിയമപരമായി നേരിടുമെന്നും ഒരു അഡാര്‍ ലൗവിന്റെ സംവിധായകന്‍ ഒമര്‍ ലുലു. ഗാനം ചിത്രത്തില്‍ പിന്‍വലിയ്‌ക്കാന്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട്‌ ആ തീരുമാനം ഉപേക്ഷിച്ചതായി പത്രസമ്മേളനത്തില്‍ ഒമര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക