Image

മാണിക്യ മലരായ പൂവിയെകുറിച്ച് പറയുന്ന പിണറായി അഡാര്‍ കാപട്യക്കാരന്‍: വിടി ബല്‍റാം

Published on 15 February, 2018
മാണിക്യ മലരായ പൂവിയെകുറിച്ച് പറയുന്ന പിണറായി അഡാര്‍ കാപട്യക്കാരന്‍: വിടി ബല്‍റാം


പാലക്കാട്: സ്വന്തം പാര്‍ട്ടിക്കാര്‍ ശുഹൈബിനെ വെട്ടിനുറുക്കിപ്പോഴും ഗര്‍ഭിണിയുടെ വയറ്റത്ത് തൊഴിച്ചപ്പോഴും മിണ്ടാതെ മാണിക്യ മലരായ പൂവിയെകുറിച്ച് പറയുന്ന പിണറായി അഡാര്‍ കാപട്യക്കാരനാണെന്ന് വി.ടി ബല്‍റാം. സ്വന്തം ജില്ലയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗര്‍ഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഗീര്‍വാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട് താന്‍ ആദ്യം ഇതിനേക്കുറിച്ച് പറഞ്ഞിട്ട്‌പോയാല്‍മതി എന്ന് മുഖത്തുനോക്കി ചോദിക്കാന്‍ കെല്‍പ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്‌ക്കാരിക മാണിക്യങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടോ? എന്നും ഫേസ്ബുക്കില്‍ ചോദിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക