Image

കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് (ജയിംസ് കൂടല്‍)

ജയിംസ് കൂടല്‍ Published on 15 February, 2018
കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് (ജയിംസ് കൂടല്‍)
ബഹുമാനപ്പെട്ട പിണറായി സഖാവേ..

അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന സ്ഥാനത്താണ്  ഇരിക്കുന്നത്.. അത് അങ്ങ് പലപ്പോഴും മറന്നുപൊകുന്നുവോ? അതിന്റെ മഹത്വം താങ്കള്‍ പലപ്പോഴും മറന്നുപൊകുന്നുവോ? താങ്കള്‍ പലപ്പോഴും ഒരു സഖാവയി മാത്രമായി തരം താണുപൊകുന്നുവോ? കേരളം ഭരിക്കുന്ന ഭരണ കര്‍ത്താക്കള്‍ക്ക് പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട ബാധ്യതയുണ്ട്?
മുഖ്യമന്ത്രി സ്ഥാനവും,  ആഭ്യന്തര മന്ത്രി സ്ഥാനവും വഹിക്കുന്ന താങ്കളുടെ പണിയെന്താണ്?
ഒരു പാവപ്പെട്ടവനെ അരക്കു താഴെ 37 വെട്ട് വെട്ടി കൊന്നുല്ലേ?
അറവുശാലയില്‍ മൃഗങ്ങളെ കൊല്ലുന്നതിലും പൈശാചികമായി ....
അതും സ്വന്തം തട്ടകത്തില്‍......
മുഖ്യമന്ത്രി എന്ന പദവി വഹിച്ച ഒരു പാട് മുന്‍ കാല നേതാക്കള്‍  ഈ കൊച്ചുകേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കാനും, കൂടെ നിര്‍ത്താനും, അവര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ കൊച്ചുകേരളത്തില്‍ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന,  ജനാധിപത്യബോധമുള്ള
ദൈവത്തിന്റെ സ്വന്തം നാടെന്ന് പുറം മേനിനടിക്കുന്ന ഈ കൊച്ചുകേരളത്തില്‍
ഗര്‍ഭിണിയായ സ്ത്രീയുടെ അടിവയറ്റിനു ചവിട്ടി വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ കൊന്നു.... നഴ്‌സുമാരുടെ ഉള്‍പ്പെടെയുള്ള ജനകീയസമരങ്ങളെപോലും പോലീസിനെ വിട്ട് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. നീതിബോധത്തെയും ധര്‍മ്മത്തെയും മാധ്യമങ്ങളെയും
''കടക്കു ...പുറത്ത് ''നിര്‍ത്തുകയും അഴിമതിയേയും അക്രമത്തെയും  സശ്രയ മുതലാളിമരേയും ഭൂമി മദ്യ മാഫിയകളെയും താലൊലിച്ച് അകത്തിരിത്തുകയും ചെയ്യുവാന്‍ ഒരു യഥാര്‍ത്ത കമ്മുണിസ്റ്റിന് സാധിക്കുമൊ?

തന്റെ സ്വന്തം തട്ടകത്തില്‍ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ച് പ്രതികാരിക്കാത്ഒരു സിനിമയുടെ പ്രൊമോഷനു വേണ്ടി ...
'മാണിക്യമലരായ' പൂവിയേക്കുറിച്ച് മാത്രം വായ് തുറക്കുന്ന താങ്കള്‍ക്ക് എന്ത് യോഗ്യതയാണ് ആ സ്ഥാനത്തിരിക്കാന്‍. !!!!
' ലോകകേരള സഭ ' എന്ന മാമാങ്കം നടത്തി മലയാളത്തിന്റെ മഹത്വം കൊട്ടി ഘോഷിച്ചതുകൊണ്ട് കാര്യമില്ലാ സഖാവെ, അതു പ്രവര്‍ത്തിയിലൂടെ കാണിക്കണം
അതു ജനങ്ങള്‍ക്ക് ബോധ്യമാകണം. ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചുകളൂടെ കൂടാരമാക്കരുതെ പ്രിയ സഖാവേ!!!മുഖ്യ മന്ത്രി പദവി ഒരു അലങ്കാരമായി കാണരുത്. അത്  കേരളത്തിന് അപമാനമായി മാറരുത് സഖാവേ...!!

സ്‌നേഹപൂര്‍വ്വം

ജെയിംസ് കൂടല്‍

Join WhatsApp News
Philip 2018-02-16 08:21:11
കണ്ണൂർ എന്ന് കേൾക്കുമ്പോൾ സാധാരണക്കാർ വിറക്കും. ഈ ജില്ലയെ ഭീകര ജില്ല ആയി പ്രഖ്യാപിക്കുവാൻ കേന്ദ്രം നടപടി എടുക്കണം. അവിടെ ജീവിക്കുന്നവർ സ്വതന്ത്രമായി എങ്ങിനെ ജീവിക്കും? പുറത്ത് പോയാൽ തിരികെ എത്തും എന്ന് ഒരു ഉറപ്പും ഇല്ലാതെ എങ്ങിനെ സമാധാനം ആയി കഴിയും ? സമാധാനം കാംക്ഷിക്കുന്ന മാർക്സിസ്റ്റു പാർട്ടിക്കാർ സീ പീ ഐ  യിൽ ചേരുന്നതാണ് നല്ലതു. മറ്റത്തു ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ ആണ്... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക