Image

അമേരിക്കന്‍ വ്യോമ സേനാ മേധാവി കേരളത്തില്‍

പി.പി. ചെറിയാന്‍ Published on 16 February, 2018
അമേരിക്കന്‍ വ്യോമ സേനാ മേധാവി കേരളത്തില്‍
കൊച്ചി: യുണൈറ്റഡ് സ്‌റ്റേസ് എയര്‍ഫോഴ്‌സ് ചീഫ് ഡേവിഡ് എല്‍ ഗോല്‍ഡ് ഫില്‍ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തി.

ഇന്ത്യയുടെ അഭിമാന എയര്‍ക്രാപ്റ്റായ തേജസ്സിനെ കുറിച്ച് പഠിക്കുന്നതിനും, പരിശീലന പറത്തല്‍ നടത്തുന്നതിനുമാണ് കഴിഞ്ഞ വാരാന്ത്യം ജോഡ്പൂരില്‍ എത്തിയത്.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത് യു.എസ്.എയര്‍ഫോഴ്‌സും, ഇന്ത്യന്‍ എയര്‍ഫോഴ്‌സും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനാണെന്ന് ചീഫ് ഫേസ്ബുക്കില്‍ കുറിച്ചിട്ടു.

ഒറ്റ ജറ്റ് എന്‍ജിനും, ഒരു സീറ്റുമുള്ള കോംബാറ്റ് എയര്‍ക്രാഫ്റ്റ് നിര്‍മ്മിച്ചതു ഹിന്ദുസ്ഥാന്‍ എയറാനോട്ടിക്ക്‌സ് ലിമിറ്റഡാണ്. 1.350 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന തേജസ്സിന് 4000 കിലോ വരെ ഭാരം വഹിക്കുവാന്‍ കഴിയും.

ജോഡ്പൂരില്‍ നിന്നും സുരക്ഷാ സന്നാഹങ്ങള്‍ ഒഴിവാക്കി സാധാരണക്കാരനെ പോലെയാണ് യു.എസ്. ചീഫ് കേരളത്തില്‍ കൊച്ചി ഡൊമസ്റ്റിക്ക് എയര്‍പോര്‍ട്ടില്‍ ഫെബ്രുവരി 15ന് എത്തിയത്. കേരളത്തില്‍ വേമ്പനാട്ടു കായല്‍ സന്ദര്‍ശിക്കുന്നതിനും, വിനോദത്തിനും ചില ദിവസങ്ങള്‍ ഇദ്ദേഹം കേരളത്തില്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ വ്യോമ സേനാ മേധാവി കേരളത്തില്‍അമേരിക്കന്‍ വ്യോമ സേനാ മേധാവി കേരളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക