Image

ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന അയ്യാരിയ്‌ക്ക്‌ പാകിസ്ഥാനില്‍ നിരോധനം

Published on 16 February, 2018
ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന  അയ്യാരിയ്‌ക്ക്‌  പാകിസ്ഥാനില്‍ നിരോധനം

ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന ചിത്രം അയ്യാരിയ്‌ക്ക്‌ പാകിസ്ഥാനില്‍ നിരോധനം. ചിത്രത്തിന്‌ പ്രദര്‍ശനാനുമതി നല്‍കരുതെന്ന്‌ പാക്‌ ചാരസംഘടന ഐഎസ്‌ഐ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ പാകിസ്ഥാനെ മോശമായിട്ട്‌ ചിത്രീകരിയ്‌ക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ്‌ ആരോപണം.

പാകിസ്ഥാനില്‍ നിരോധനം നേരിടുന്ന നീരജ്‌ പാണ്ഡേയുടെ മൂന്നാം സിനിമയാണ്‌ അയ്യാരി. എ വെനസ്‌ഡേ, ബേബി ആന്‍ഡ്‌ നാം ഷബാന, എന്നിവയാണ്‌ മുമ്പ്‌ നിരോധിച്ച സിനിമകള്‍. സിദ്ധാര്‍ഥ്‌ മല്‍ഹോത്ര, മനോജ്‌ ബാജ്‌പേയി, അനുപം ഖേര്‍, നസറുദീന്‍ ഷാ, രകുല്‍ പ്രീത്‌ സിങ്‌ എന്നിവരാണ്‌ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക