Image

മൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള ചിലവ് പൂര്‍ണ്ണമായും സര്‍ക്കാരുകള്‍ ഏറ്റെടുക്കുക: നവയുഗം

Published on 17 February, 2018
മൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള ചിലവ് പൂര്‍ണ്ണമായും  സര്‍ക്കാരുകള്‍ ഏറ്റെടുക്കുക: നവയുഗം
ദമ്മാം: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവാസലോകത്ത് മരണമടയുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള, വിമാനക്കൂലി ഉള്‍പ്പടെയുള്ള ചിലവുകള്‍, പൂര്‍ണ്ണമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം അല്‍ ജമായീന്‍ യൂണിറ്റ് രൂപീകരണയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സൗദിഅറേബ്യയില്‍ വെച്ച് ഒരു പ്രവാസിഇന്ത്യക്കാരന്‍ അപകടം മൂലമോ, സ്വാഭാവികമായോ മരണമടഞ്ഞാല്‍, നിയമത്തിന്റെ നൂലാമാലകള്‍ക്ക് അപ്പുറം, മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനായി ഏറെ സാമ്പത്തികബുദ്ധിമുട്ടുകള്‍ പ്രവാസിയുടെ കുടുംബങ്ങള്‍ക്ക് ഉണ്ടാകാറുണ്ട്. മൃതദേഹത്തിന്റെ ഭാരം കണക്കാക്കി കൂലി നിശ്ചയിയ്ക്കുന്ന വിമാനക്കമ്പനികളുടെ മനുഷ്യത്വരഹിതമായ സമീപനം മൂലം, പലപ്പോഴും ഈ ചിലവ് സാധാരണപ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാകാറുണ്ട്. ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയ്ക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്ത്, ഇത്തരം ചിലവുകള്‍ പൂര്‍ണ്ണമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഏറ്റെടുക്കണം എന്ന് പ്രമേയം ആവശ്യപ്പെട്ടു.

നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ കീഴില്‍ അല്‍ ജമായീന്‍ കേന്ദ്രമായി പുതിയ യൂണിറ്റ് രൂപീകരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റിയംഗം മുനീര്‍ഖാന്റെ അധ്യക്ഷതയില്‍ കൂടിയ യൂണിറ്റ് രൂപീകരണയോഗം, നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് ഉത്ഘാടനം ചെയ്തു.

നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കേന്ദ്ര ട്രെഷറര്‍ സാജന്‍കണിയാപുരം, മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, കേന്ദ്രനേതാക്കളായ ഗോപകുമാര്‍, സക്കീര്‍ ഹുസ്സൈന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.

ഷിബു കായംകുളം സ്വാഗതവും, ഉനൈസ് നന്ദിയും പറഞ്ഞു.

അല്‍ ജമായീന്‍ യൂണിറ്റ് ഭാരവാഹികളായി നിഹാസ് നിലമേല്‍ (പ്രസിഡന്റ്), ഉനൈസ് കാലിക്കറ്റ് (സെക്രെട്ടറി), അഫ്‌സല്‍ കല്‍പറ്റ (ട്രെഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു

ഫോട്ടോ: നവയുഗം അല്‍ ജമായീന്‍ യൂണിറ്റ് ഭാരവാഹികള്‍
മൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള ചിലവ് പൂര്‍ണ്ണമായും  സര്‍ക്കാരുകള്‍ ഏറ്റെടുക്കുക: നവയുഗംമൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള ചിലവ് പൂര്‍ണ്ണമായും  സര്‍ക്കാരുകള്‍ ഏറ്റെടുക്കുക: നവയുഗംമൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള ചിലവ് പൂര്‍ണ്ണമായും  സര്‍ക്കാരുകള്‍ ഏറ്റെടുക്കുക: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക