സ്വകാര്യബസുടമകള്‍ ആഹ്വാനം
ചെയ്ത അനിശ്ചിതകാല സമരം തുടരവെ ബസുടമകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍
നീക്കം. ബസ് സമരം അനിശ്ചിതകാലത്തേക്ക് നീളുമെന്ന സാഹചര്യത്തിലാണ് അനുരഞ്ജന
ശ്രമത്തിന് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.
ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് നാളെ
ബസുടമകളുമായി ചര്‍ച്ചനടത്തും. വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ഗസ്റ്റ്
ഹൗസിലാകും ബസ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുക. ഇത് ഔദ്യോഗിക ചര്‍ച്ചയല്ലെന്നും
മന്ത്രി അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ബസുടമകളുടെ എതിര്‍പ്പിനെ
തുടര്‍ന്ന് മിനിമം നിരക്ക് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയാക്കി സര്‍ക്കാര്‍
പുതുക്കിയിരുന്നു. എന്നാല്‍ മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാണ് ബസുടമകളുടെ
ആവശ്യം. മാത്രമല്ല വിദ്യാര്‍ഥികളുടെ സൗജന്യ നിരക്ക് 25 % ഉയര്ത്തുകതുടങ്ങിയ ആവശ്യങ്ങളും
ബസുടമകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.