Image

40 കാന്‍സര്‍ രോഗികള്‍ക്ക് സഹായവുമായി പി വി ഇട്ടന്‍ പിള്ളയുടെ നാല്‍പ്പതാം ചരമദിനം

Published on 17 February, 2018
40 കാന്‍സര്‍ രോഗികള്‍ക്ക് സഹായവുമായി പി വി ഇട്ടന്‍ പിള്ളയുടെ നാല്‍പ്പതാം ചരമദിനം
മുവാറ്റുപുഴ: ഫൊക്കാനാ എക്‌സിക്ക്യുട്ടിവ് വൈസ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്റെ പിതാവ് മുവാറ്റുപുഴ, ഊരമന പാടിയേടത്ത് പി .വി ഇട്ടന്‍ പിള്ളയുടെ(മുന്‍ ഗവണ്മെന്റ് കോണ്‍ട്രാക്ടര്‍) നാലപ്പതാം ചരമദിനത്തോടനുബന്ധിച്ചു നാല്പ്പതു കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നു.

ഇന്ന് (ഫെബ്രുവരി 18ഞായറാഴ്ച) രാവിലെ പതിനൊന്നു മണിക്ക് ജോയ് ഇട്ടന്റെ ഊരമനയിലെ വസതിയില്‍ നടക്കുന്ന ചടങ്ങിലാണ് രണ്ടരലക്ഷം രൂപയുടെ സഹായം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്കായി നല്‍കുകയെന്ന് ജോയ് ഇട്ടന്‍ ഇ-മലയാളിയോട് പറഞ്ഞു.

യാക്കോബായ സഭ അമേരിക്ക, കാനഡാ ആര്‍ച്ച്ബിഷപ് എല്‍ദോ മാര്‍ തീത്തോസ് അനുഗ്രഹ പ്രഭാഷണവുംഉത്ഘാടനവും നിര്‍വഹിക്കും. ക്‌നാനായ രൂപത ആര്‍ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, പൗരസ്ത്യ സുവിശേഷ സഭ മെത്രാപ്പോലീത്ത മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷങ്ങള്‍ നടത്തും. പി വി ഇട്ടന്‍ പിള്ള സ്മാരക ചികിത്സാ നിധിയിയുടെ തുടര്‍ വര്‍ഷങ്ങളിലെ പ്രോജക്ടിന്റെ ഉത്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും

എം പിമാരായ ജോസ് കെ മാണി, ജോയ്‌സ് ജോര്‍ജ്, എം എല്‍ എ മാരായ അനൂപ് ജേക്കബ്, എല്‍ദോ
അബ്രഹാം, എല്‍ദോസ് കുന്നപ്പിള്ളി, വി പി സജീന്ദ്രന്‍, പി ടി തോമസ്, പിറവം മുസിപ്പല്‍ ചെയര്‍മാന്‍ സാബു ജേക്കബ്, കൂത്താട്ടുകുളം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രിന്‍സ് ജോണ്‍, മുന്‍കേന്ദ്രമന്ത്രി പി ടി ചാക്കോ, മുന്‍ എം എല്‍ എ മാരായ ജോസഫ് വാഴയ്ക്കന്‍, പി ജെ പൗലോസ്, മുന്‍ മുവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മേരി തോട്ടം, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എം. പ്രേമചന്ദ്രന്‍, ജെയ്‌സണ്‍ ജോസഫ്, കെ കെ
രാജു, കെ എ സലിം, വിവിധ ക്രൈസ്തവ സഭകളുടെ വൈദികര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തന്റെ സാര്‍ഥകമായ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായ പിതാവിന്റെ സ്മരണാര്‍ത്ഥം ഇത്തരത്തിലുള്ള ഒരു ചെറിയ പ്രോജക്ടിന് തുടക്കം കുറിക്കുവാനും അതൊരു തുടര്‍ പ്രോജക്ടായി മുന്നോട്ടു കൊണ്ടുപോകുവാനും ശ്രമിക്കുകയാണ്. അതിനാണ് പിതാവിന്റെ നാല്‍പ്പതാം ചരമദിനം ഏറ്റവും കൂടുതല്‍ രോഗത്തിന്റെ തീക്ഷ്ണതയില്‍ വലയുന്നകാന്‍സര്‍ രോഗികളുടെ ചിക്ത്‌സയ്ക്കായി ഒരു ചെറിയ സഹായ ധനം നല്‍കുവാന്‍ തീരുമാനിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക