Image

സുരേഷ് നായര്‍ ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

Published on 18 February, 2018
സുരേഷ് നായര്‍ ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
താമ്പാ: മൂന്നു പതിറ്റാണ്ടിലേറെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍പ്രവര്‍ത്തന പരിചയമുള്ള സുരേഷ് നായര്‍ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. 

പാലാസ്വദേശിയായ സുരേഷ് നായര്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് കെഎസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ്, ട്രഷറര്‍ കെ എസ് യുവിന്റെ ജില്ലാ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1984-ല്‍ ന്യൂയോര്‍ക്കില്‍ എത്തി. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ കമ്മിറ്റി മെമ്പറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ശേഷം 2005 ഫ്‌ളോറിഡയിലെ താമ്പായില്‍ സ്ഥിരതാമസമാക്കി.

പിളര്‍പ്പിനു മുന്‍പ് വളരെക്കാലംഫൊക്കാനയുടെ സജീവ സാന്നിധ്യമായിരുന്ന സുരേഷ് നായര്‍ മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ സ്ഥാപക പ്രസിഡന്റായായും മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ ജോയിന്റ് ട്രഷറര്‍, പ്രസിഡന്റ് ഇലക്ട്എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇപ്പോള്‍ മലയാളി അസോസിയേഷന്‍ ഓഫ്താമ്പയുടെ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനായി  സേവനമനുഷ്ഠിക്കുന്ന സുരേഷ് നായര്‍ ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ആ പദവിയുടെ ഉള്ളില്‍ നിന്നുകൊണ്ട് നടത്താവുന്ന എല്ലാ പ്രവര്‍ത്തന പരിപാടികള്‍ക്കും നേതൃത്വം നല്‍കുമെന്നു ഉറപ്പുനല്‍കുന്നു.

അടുത്ത രണ്ടു വര്‍ഷം തന്റെ മുഴുവന്‍ സമയവും ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. 
Join WhatsApp News
sunu 2018-02-18 15:27:35
ഞാൻ ഒരു കാഴ്ചക്കാരനായി മത്സരിക്കുന്നു. മത്സരണത്തിന്റെ മാമ്പഴക്കാലം. ഒരു കന്നി മാസ നായ്ക്കളുടെ ഉത്സവകാലം പോലെ അമേരിക്കൻ മലയാളികളിക്കിടയിൽ  'ഞാനാണ് നേതാവ്, ഞാൻ ആണ് നേതാവ് , വലിയ കുടുമ്പ പേരും വച്ച് ജനിക്കുന്നു ഇവിടെ സ്ഥാനാർത്ഥികൾ.  ഈമലയാളിയോട് ഒന്ന് പറയുന്നു. ഇത് സഹിക്കാൻ വലിയ പ്രയാസം ആണ്. പിന്നെ ഒരു അഞ്ഞൂറ് ഡോളർ നിങ്ങൾക്ക് കിട്ടുമെങ്കിൽ    ഞങ്ങൾ പാവം മലയാളികൾ ഇതു സഹിച്ചോളാം.............
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക