Image

ഇറാനില്‍ 66 പേരുമായി പോയ വിമാനം തകര്‍ന്നുവീണു

Published on 18 February, 2018
  ഇറാനില്‍ 66 പേരുമായി പോയ വിമാനം തകര്‍ന്നുവീണു

ടെഹ്‌റാന്‍: ഇറാനില്‍ 66 പേരുമായി പോയ വിമാനം ഇസ്‌ഹഹാനിയ്‌ക്ക്‌ സമീപം തകര്‍ന്നുവീണു. ടെഹ്‌റാനില്‍ നിന്ന്‌ യെസൂജിലേക്ക്‌ പോയ എടിആര്‍ 72 വിമാനമാണ്‌ തകര്‍ന്നത്‌. അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ദുരന്തമുണ്ടായത്‌. 

60 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. 66പേരും സംഭവസ്ഥലത്ത്‌ വെച്ച്‌ തന്നെ മരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ തെക്കുപടിഞ്ഞാറന്‍ മലനിരകളില്‍ വരുനന്‌ പ്രദേശമാണ്‌ സെമിറോം. ടെഹ്‌റാനില്‍ നിന്ന്‌ 480 കിലോമീറ്റര്‍ അകലെയാണിത്‌.

ഞായറാഴ്‌ച രാവിലെ യാത്ര തിരിച്ച വിമാനം സെമിറോമിന്‌ സമീപത്തുവച്ച്‌ റഡാറില്‍ നിന്ന്‌ അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം തകര്‍ന്നുവീണുവെന്നാണ്‌ കരുതുന്നതെങ്കിലും അതു സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക