Image

കോണ്‍ഗ്രസിന്‌ വോട്ടുചെയ്‌താല്‍ കുടിവെള്ളം നല്‍കില്ലെന്ന്‌ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ

Published on 18 February, 2018
കോണ്‍ഗ്രസിന്‌ വോട്ടുചെയ്‌താല്‍ കുടിവെള്ളം നല്‍കില്ലെന്ന്‌   ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ

മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവായ മന്ത്രി. കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യുന്നത്‌ അവസാനിപ്പിച്ച ശേഷമേ ജനങ്ങള്‍ക്ക്‌ കുടിവെള്ളം അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കൂവെന്ന്‌ മന്ത്രി ഭീഷണിപ്പെടുത്തി. സംസ്ഥാന വാണിജ്യ മന്ത്രി യശോദര രാജെ സിന്ധ്യയാണ്‌ കോലാറസ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയത്‌.


ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ മണ്ഡലം ഇനിയും പിന്നോക്കം പോകുമെന്ന്‌ രാജെ സിന്ധ്യ പറഞ്ഞു. `നിങ്ങള്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രി ഞാനായത്‌ കൊണ്ട്‌ നിങ്ങളുടെ കാര്യം സംസാരിക്കാന്‍ വന്നാല്‍ ഞാന്‍ പരിഗണിക്കില്ല. എന്റെ വകുപ്പ്‌ അയാളെ സഹായിക്കില്ല''; മന്ത്രി പറഞ്ഞു.

 കോലറാസ്‌ മണ്ഡലത്തിലുള്ളവര്‍ക്ക്‌ വെള്ളം കിട്ടാത്തതെന്താണെന്ന്‌ വോട്ടര്‍മാരിലൊരാള്‍ ചോദിച്ചപ്പോള്‍ കൈയ്‌ക്ക്‌ വോട്ടു ചെയ്യുന്നത്‌ അവസാനിപ്പിച്ചാല്‍ നല്‍കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

സിന്ധ്യയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക