Image

വികെ കൃഷ്‌ണമേനോന്റെ പ്രതിമ ലണ്ടനിലേക്ക്‌

Published on 18 February, 2018
വികെ കൃഷ്‌ണമേനോന്റെ പ്രതിമ  ലണ്ടനിലേക്ക്‌
 കോഴിക്കോട്‌: ബുദ്ധിവൈഭവം കൊണ്ടും വ്യക്തി പ്രഭാവം കൊണ്ടും ലോകതലത്തില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു വികെ കൃഷ്‌ണമേനോനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിരോധമന്ത്രിയും ബ്രിട്ടന്‍ ഹൈക്കമിഷണറുമായിരുന്ന വി.കെ കൃഷ്‌ണമേനോന്റെ പ്രതിമ ലണ്ടന്‍ പ്രതിനിധികള്‍ക്ക്‌ കൈമാറുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലണ്ടനിലെ ഇന്ത്യാ ഹൗസിനു സമീപത്താണ്‌ പ്രതിമ സ്ഥാപിക്കുന്നത്‌. 

 1947ന്‌ മുമ്പ്‌ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്‌തിക്ക്‌ വേണ്ടിയും പിന്നീട്‌ രാജ്യത്തിന്റെ ഉന്നമനത്തിന്‌ വേണ്ടിയും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്‌. പുതിയ തലമുറ അദ്ദേഹത്തെ കുറിച്ച്‌ നിര്‍ബന്ധമായും പഠിക്കുകയും അറിയുകയും വേണം. രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ കൃഷ്‌ണമേനോന്റെ വ്യക്തിജീവിതം പുതുതലമുറക്ക്‌ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

 മ്യൂസിയം-തുറമുഖ വകുപ്പ്‌ മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഏഷ്യന്‍ലൈറ്റ്‌ പൊളിറ്റിക്കല്‍ അഡൈ്വസറും പ്രവാസി ക്ഷേമബോര്‍ഡ്‌ ചെയര്‍മാനുമായ പി.ടി കുഞ്ഞുമുഹമ്മദ്‌ മുഖ്യാതിഥിയായി. ഏഷ്യന്‍ ലൈറ്റ്‌ മാനേജിംഗ്‌ എഡിറ്റര്‍ അനസുദീന്‍ അസീസ്‌, ലണ്ടനിലെ ബ്രിസ്‌ടോള്‍ ലബോറട്ടറി ഉടമ തെമ്പാലത്ത്‌ രാമചന്ദ്രന്‍, ഹരിദാസ്‌ തെക്കേമുറി, കെ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക