Image

ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു

Published on 18 February, 2018
ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു
ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി എന്‍.ഡി.എ ഘടകകക്ഷി തെലുങ്ക്‌ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. `സംസ്ഥാനത്തിന്‌ നീതി ലഭിക്കുന്നതിനായാണ്‌ ഞങ്ങള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്‌, 29 തവണ ദല്‍ഹി സന്ദര്‍ശിച്ചു. കഴിഞ്ഞ 3.5 വര്‍ഷത്തിനിടെ പലരെയും പല തവണ കണ്ടു. പക്ഷെ നീതി നടപ്പിലാക്കാന്‍ ബി.ജെ.പി സര്‍ക്കാരിനായില്ല ചന്ദ്രബാബു നായിഡു റഞ്ഞു.

കേന്ദ്രത്തിന്റെ അവഗണന ആന്ധ്രയിലെ ജനങ്ങളെ മുറിപ്പെടുത്തിയിരിക്കുകയാണെന്നും നീതിലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വേദനാജനകമാവുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക