Image

രജനീകാന്തുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി

Published on 18 February, 2018
രജനീകാന്തുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ കമല്‍ഹാസനും രജനീകാന്തും തമ്മില്‍ കൂടിക്കാഴ്ച നടത്തി. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച.

കൂടിക്കാഴ്ച സൗഹൃദസന്ദര്‍ശനം മാത്രമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. താനും രജനീയും അടുത്ത സുഹൃത്തുക്കളാണ്. മാധ്യമങ്ങള്‍ക്ക് ഒരു പക്ഷേ കൂടിക്കാഴ്ചയില്‍ പുതുമ തോന്നിയേക്കാം. പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്‍പ് അടുത്ത സുഹൃത്തിനെ കണ്ടു എന്നുമാത്രമേ ഉള്ളുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇരുപത് മിനിറ്റ് കൂടിക്കാഴ്ച നീണ്ടുനിന്നു.

ഫെബ്രുവരി 21നാണ് കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം കമല്‍ ഡിഎംകെ നേതാവ് എം. കരുണാനിധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്തും നേരത്തെ അറിയിച്ചിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രൂപീകരിച്ച് എല്ലാ സീറ്റുകളിലേക്കും മത്സരിക്കുമെന്നും രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക