Image

മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; ഷുഹൈബിന്റെ കൊലപാതകം അപലപനീയമെന്ന്

Published on 18 February, 2018
മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; ഷുഹൈബിന്റെ കൊലപാതകം അപലപനീയമെന്ന്

തിരുവനന്തപുരം: കണ്ണൂര്‍ തില്ലങ്കരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട് ആറ് ദിവസത്തിന് ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം. കൊലപാതകം അത്യന്തം അപലപനീയമാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്.  സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണംസഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെ കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രി ഒന്നും പ്രതികരിക്കാതിരുന്നത് ഏറെ ചര്‍ച്ചായിരുന്നു.സ്വന്തം നാട്ടില്‍ തന്നെയുണ്ടായ ഒരു കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് സി.പി.എമ്മിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന ആരോപണവും ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക