Image

ബുള്ളറ്റ് പ്രൂഫ് 'ബാക്ക് പാക്ക്' വില്‍പന പൊടിപൊടിക്കുന്നു

പി പി ചെറിയാന്‍ Published on 19 February, 2018
ബുള്ളറ്റ് പ്രൂഫ് 'ബാക്ക് പാക്ക്' വില്‍പന പൊടിപൊടിക്കുന്നു
ഫ്‌ളോറിഡ: പതിനേഴുപേരുടെ മരണത്തിനിടയാക്കിയ ഫ്‌ളോറിഡ സ്‌കൂള്‍ വെടിവയ്പിനെ തുടര്‍ന്നു മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വെടിയുണ്ട ഏല്‍ക്കാത്ത ബാക്ക് പാക്ക് വാങ്ങിക്കുന്ന തിരക്കില്‍. 200 മുതല്‍ 500 വരെ ഡോളര്‍ വിലയുള്ള ബാക്ക് പാക്കിന്റെ വില്‍പന ഫ്‌ളോറിഡയില്‍ പൊടിപൊടിക്കുന്നു. 

മാസ്സചുസെറ്റ്‌സ് ആസ്ഥാനമായുള്ള ബുള്ളറ്റ് ബ്ലോക്കര്‍ 200 മുതല്‍ 500 വരെ ഡോളര്‍ വിലയ്ക്കാണ് ബാക്ക് പാക്കുകള്‍ വില്‍ക്കുന്നത്. പാര്‍ക്കലാന്റ് വെടിവയ്പിനുശേഷം വില്‍പനയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച മാത്രം 500 ബാക്ക് പാക്കുകളാണ് വിറ്റതെന്ന് ഉടമസ്ഥന്‍ ജൊ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫിന് സമാനമായാണ് ഇതിന്റെ നിര്‍മ്മാണം. നാലര പൗണ്ടു തൂക്കം വരും. 

വെര്‍ജീനിയ സ്‌കൂള്‍ വെടിവയ്പിനുശേഷം മുന്‍ ആര്‍മി റെയ്ജറാണ് ബുള്ളറ്റ് പ്രൂഫ് ബാക്ക് പാക്ക് രൂപ കല്‍പന ചെയ്തത്. 

.357, .44 മാഗ്നം റൗണ്ട്‌സ്, 9mm, .45 കാലിബര്‍ ഹോളൊ പോയിന്റ് എന്നിവ തടയുന്നതിന് ഹോളൊ പോയിന്റ് എന്നിവ തടയുന്നതിന് ബുള്ളറ്റ് പ്രൂഫ് ബാക്ക് പാക്കിന് കഴിയുമെന്ന് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

ക്ലാസ് റൂമില്‍ ഇരിക്കുമ്പോള്‍ ബാക്ക് പാക്ക് കൂടി കൈവശം വെക്കേണ്ട സാഹചര്യമാണ് ഇത് മൂലം ഉണ്ടാകുക എങ്കില്‍ പോലും ഇത് എത്രമാത്രം പ്രയോജനകരമാണെന്ന് പറയുക അസാധ്യമാണ്. 
ബുള്ളറ്റ് പ്രൂഫ് 'ബാക്ക് പാക്ക്' വില്‍പന പൊടിപൊടിക്കുന്നുബുള്ളറ്റ് പ്രൂഫ് 'ബാക്ക് പാക്ക്' വില്‍പന പൊടിപൊടിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക